Posts

Showing posts from March, 2010

കവിത -പരിണാമം

പരിണാമം ഇന്നലെ ക്ലാസ്സില്‍ വരാഞ്ഞതിന്‌ കാരണം ചോദിച്ച അദ്ധ്യാപകനോട്‌ കുട്ടിയുടെ മറുപടി: ``?'' ഇരച്ചുകയറിയ അരിശം വടിയിലൂറുന്നതില്‍ അപകടം മണത്ത കുട്ടി: ``!'' നീട്ടിക്കാണിച്ച ലീവ്‌ ലെറ്ററില്‍ ഇത്ര മാത്രം: ``[/]'' നട്ടം തിരിഞ്ഞ അദ്ധ്യാപകനോട്‌ കുട്ടിയുടെ വക ഇത്ര കൂടിയും: ``.'' അപ്പോഴാണത്രെ അയാളറിഞ്ഞത്‌ ഭാഷയുടെ പരിണാമവഴികളില്‍ SMS രീതിയും ചുരുങ്ങി കാലം ചിഹ്നങ്ങളുടെ പ്രസ്ഥാനത്തിലേക്ക്‌ വഴിമാറിപ്പോയെന്ന്‌

കവിത - ആള്‍ജിബ്രയുടെ പ്രസവം

ആള്‍ജിബ്രയുടെ പ്രസവം വീര്‍ത്ത ബ്രാക്കറ്റുപൊട്ടി ജനമദ്ധ്യത്തില്‍ ആള്‍ജിബ്ര പെറ്റു! ഓമനത്തമുള്ള കുഞ്ഞ്‌! വടിവൊത്ത സുന്ദരി! കുറിയും വരയും ചേര്‍ത്തു മോഹിനിയാക്കാന് അവള്‍ ‍കുഞ്ഞിന്‌ പേരിട്ടു: 'x' മതനിഷേധമെന്ന്‌ മതവാദികള്‍ യുക്തിഭദ്രമെന്ന്‌ യുക്തിവാദികള്‍. ബലാത്സംഗമെന്ന്‌ രാഷ്‌ട്രവാദികള്‍ ‍വാര്‍ത്താമൂല്യമെന്ന്‌ പത്രവാദികള്‍. ഉച്ചക്കഞ്ഞിക്ക്‌ എരിവുള്ളകൂട്ടൊരുക്കാന് ‍ചാനല്‍വാദികളും കുഞ്ഞു ജിബ്ര വളര്‍ന്നു. അരയും മുലയും തുടിച്ചഅവളെത്തേടി 'y'എത്തി കൊഞ്ചിക്കുഴഞ്ഞും കെട്ടിപ്പിടിച്ചും കൂടിക്കലര്‍ന്നും അവള്‍ ബ്രാക്കറ്റിലായി വയറുവീര്‍ത്ത്‌ കുഞ്ഞുജീബ്രയും പെറ്റു 'x+y'