Posts

Showing posts from August, 2010

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

Image
വിചാരണത്തടവുകാരനായി ആമിറിനിത്‌ പന്ത്രണ്ടാം വര്‍ഷം നസീബ്‌ കാരാട്ടില്‍   ആമിര്‍   മൈമൂന ഭായ്‌ ന്യൂഡല്‍ഹി; ``എന്റെ മോന്‍ ആമിര്‍ വരുന്നത്‌ വരെ ഞാന്‍ ഈ വീട്‌ വിട്ട്‌ എങ്ങോട്ടും പോവില്ല. പന്ത്രണ്ട്‌ വര്‍ഷമായി അവനെ കാത്തിരിക്കുകയാണ്‌. അവന്‍ എന്നെങ്കിലും തിരിച്ചു വരാതിരിക്കില്ല. എന്റെ മയ്യിത്ത്‌ കട്ടിലെടുക്കുമ്പോഴെങ്കിലും...'' - പഴയ ഡല്‍ഹിയിലെ ബഹാദുര്‍ഗ്ഗില്‍ ഏത്‌ നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഒറ്റ മുറിയിലിരുന്ന്‌ വിധവയായ  വിലപിക്കുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നാടുവിട്ട മകനെയോര്‍ത്തല്ല ഈ വിലാപം. 12 വര്‍ഷം മുമ്പ്‌ എന്തിനെന്ന്‌ പോലും പറയാതെ ഡല്‍ഹി പോലീസ്‌ പിടിച്ചു കൊണ്ടു പോയ മകന്‍ ആമിര്‍ ഖാനെ ഓര്‍ത്താണ്‌. 12 വര്‍ഷമായി തീഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയാണ്‌ ആമിര്‍. ചെയ്യാത്ത കുറ്റത്തിന്‌ ആദ്യം എട്ട്‌ വര്‍ഷം. കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ട ആമിറിനെ ഫ്രോണ്ടിയര്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഇപ്പോഴും വിചാരണ കാത്ത്‌ തടവില്‍ കഴിയുന്നു. ഇത്‌ കൂടാതെ ഹരിയാനയില്‍ നടന്ന രണ്ട്‌

മലയാളിയുടെ പത്രവായനാശീലവും കുറയുന്നു

പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ്‌ സര്‍വ്വേ അനുസരിച്ച്‌ കേരളത്തിലെ പത്രമാധ്യമങ്ങള്‍ക്ക്‌ വായനക്കാരുടെ എണ്ണത്തില്‍ വന്‍ വീഴ്‌ചയാണ്‌ ഉ്‌ണ്ടായിരിക്കുന്നത്‌. പത്രഭീമന്‍മാരെന്നും മുത്തശ്ശിമാരെന്നുമൊക്കെ അറിയപ്പെടുന്ന മലയാള മ്‌നോരമക്കും മാതൃഭൂമിക്കും വന്‍ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇന്ത്യയിലെ പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന ഇവര്‍ക്കൊക്കെ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രദീപിക ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും -ഇംഗ്ലീഷ്‌ പത്രങ്ങള്‍ക്കടക്കം - അവരുടെ ഉണ്ടായിരുന്ന വായനക്കാരെത്തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള 15 ദിനപത്രങ്ങെളുടെ പട്ടികയില്‍ നിന്നുപോലും ഇവര്‍ പുറത്തായിരിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ പ്രധാന പത്രങ്ങളുടെ വായനക്കാരുടെ എണ്ണം ഇങ്ങനെയാണ്‌. മലയാള മനോരമ               1.24 കോടി മാതൃഭൂമി                         90.94 ലക്ഷം ദേശാഭിമാനി                     33.06 ലക്ഷം കേരളകൗമുദി                   13.04 ലക്ഷം മാധ്യമം                           11.45 ലക്ഷം മംഗളം                              7,14 ലക്ഷം ഹിന്ദു