Posts

Showing posts from September, 2010

ufo

Image
അന്യഗ്രഹ ജീവികള്‍ ആണവായുധങ്ങള്‍ മോഷ്‌ടിച്ചുവെന്ന്‌ യു എസ്‌, ബ്രിട്ടീഷ്‌ മുന്‍ സൈനിക ഓഫീസര്‍മാര്‍ ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌ കേണല്‍ ചാള്‍സ്‌ ഹാള്‍ട്ട്‌  റോബര്‍ട്‌ ഹേസ്റ്റിംഗ്‌ വാഷിംഗ്‌ടണ്‍: 1967 മാര്‍ച്ച്‌ 16, സമയം അര്‍ധരാത്രി. സ്ഥലം- അമേരിക്കയിലെ മാംസ്റ്റോം വ്യോമകേന്ദ്രം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്‌ഡാന്തര ആണവ മിസൈലായ മൈന്യൂട്‌ മ്യാന്‍ സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്നു ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌. പെട്ടെന്നാണ്‌ ആകാശത്ത്‌ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടത്‌. അത്‌ വ്യോമ കേന്ദ്രത്തിന്‌ നേരെ മുകളില്‍ വന്ന്‌ വട്ടം കറങ്ങി. ക്യാപ്‌റ്റന്‍ സൂക്ഷിച്ചു നോക്കി. ഒരു പറക്കും തളികയാണ്‌. പെട്ടെന്ന്‌ അത്‌ വ്യോമകേന്ദ്രത്തിലേക്ക്‌ ഇറങ്ങി നിലത്ത്‌ ലാന്‍ഡ്‌ ചെയ്‌തു. അതില്‍ നിന്നും ഏതാനും അന്യഗ്രഹജീവികള്‍ പുറത്ത്‌ കടന്ന്‌ കെട്ടിടത്തിനകത്തേക്ക്‌ കടന്ന്‌ പത്തോളം മൈന്യൂട്‌ മാന്‍ മിസൈലുകള്‍ കൈക്കലാക്കി തിരിച്ചുപോയി. സൈനിക റേഡിയോയില്‍ ജാഗ്രത നിര്‍ദേശം വന്നെങ്കിലും അന്യഗ്രഹ ജീവികള്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു... ഏതെങ്കിലും ഹോളിവുഡ്‌ സിനിമയുടെ തിരക്ക
ഒരു സ്‌ത്രീയെ എറിഞ്ഞുകൊന്ന ശേഷം താലിബാന്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇസ്‌ലാമാബാദ്‌ : പാക്കിസ്ഥാനില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ ഒരു സ്‌ത്രീയെ എറിഞ്ഞുകൊല്ലുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ആന്‍ എന്ന ചാനലാണ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.  ഒരു വനിതയെ കണ്ണുമൂടിക്കെട്ടി ഇരുത്തിയ ശേഷം ചുറ്റും നിന്ന്‌ ഏതാനും പേര്‍ കല്ലെറിയുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്‌. അല്‍പ്പ സമയത്തിനകം സ്‌ത്രീ വീഴുന്നതും കാണാം.  മുഖം മൂടിക്കെട്ടിയ മറ്റൊരു സ്‌ത്രീ ഇവരെ കൊണ്ടുപോയി ഇരുത്തുന്നതാണ്‌ ദൃശ്യത്തില്‍ ആദ്യം. തുടര്‍ന്ന്‌ ചുറ്റും കൂടി നില്‍ക്കുന്നവര്‍ കല്ലെറിയുന്നു. മലഞ്ചെരുവിലാണ്‌ സംഭവം നടക്കുന്നത്‌. അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ചാണ്‌ ശിക്ഷ നടപ്പാക്കിയത്‌ എന്നാണ്‌ ചാനല്‍ പറയുന്നത്‌. രണ്ടുമാസം മുമ്പ്‌ എടുത്തതാണ്‌ ദൃശ്യങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. ഒരു താലിബാന്‍ പ്രവര്‍ത്തകനാണ്‌ തങ്ങള്‍ക്ക്‌ ഈ ദൃശ്യങ്ങള്‍ എത്തിച്ചു തന്നതെന്ന്‌ ചാനല്‍ അവകാശപ്പെട്ടു.  അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച്‌ സംശയമുണ്ട്‌. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ എ ബി സി ന്യൂസ്‌

''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''

Image
''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?'' ബഹിരാകാശത്തെ ടാക്‌സി സ്‌റ്റാന്‍ഡ്‌     ''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''  ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ കളിയാക്കിയേക്കല്ലേ. അതിനുളള സാധ്യത വിദൂരമല്ല. അമേരിക്കയില്‍ സമാനമായൊരു പദ്ധതി നടപ്പാക്കാനുളള ശ്രമത്തിലാണ്‌ ആകാശ ഗതാഗത രംഗത്തെ ഭീമന്‍ കമ്പനിയായ ബോയിംഗ്‌. സ്‌പെയ്‌സ്‌ അഡ്വഞ്ചേഴ്‌സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനവുമായി ചേര്‍ന്ന്‌ ബഹിരാകാശത്തേക്ക്‌ സ്വകാര്യ റോക്കറ്റുകള്‍ വിക്ഷേപിക്കുവാനുളള ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ കമ്പനി. നാസയുടെ അംഗീകാരത്തോടെയാണ്‌ പദ്ധതി. ബഹിരാകാശ ടാക്‌സി സിസ്റ്റം എന്നു തന്നെയാണ്‌ ഈ പദ്ധതിക്ക്‌ പേരിട്ടിരിക്കുന്നത്‌. ബഹിരാകാശ യാത്രക്ക്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ആകാശയാനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌ ബോയിംഗ്‌. സ്‌പെയ്‌സ്‌ അഡ്വഞ്ചേഴ്‌സ്‌ ലിമിറ്റഡാവട്ടെ, റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസ്‌ ഉപയോഗിച്ച്‌ ഏഴ്‌ ബഹിരാകാശയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥം വരെയുളള യാത്രകളാണ്‌ തുടക്കത്തില്‍ സംഘടിപ്പിക്കാനിരിക്കുന്നത്‌. നിലവില്‍ ഇത്തരമൊരു പദ്ധ
Image
ഡല്‍ഹിയില്‍ പുരാവസ്‌തുവകുപ്പ്‌ കൈയ്യേറിയത്‌ 158 വഖ്‌ഫ്‌ സ്വത്തുക്കള്‍ അഫ്രോസ്‌ ആലം സാഹിലിന്‌ ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ കൈമാറിയ വിവരാവകാശ രേഖ  ന്യൂഡല്‍ഹി: വഖ്‌ഫ്‌ ചെയ്‌ത 158 സ്വത്തുക്കള്‍ ഇന്ത്യന്‍ പുരാവസ്‌തുവകുപ്പ്‌ കൈയേറിയതായി ആരോപണം. അഫ്രോസ്‌ ആലം സാഹില്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡിന്‌ നല്‍കിയ അപേക്ഷക്ക്‌ ലഭിച്ച മറുപടിയിലാണ്‌ ഈ വെളിപ്പെടുത്തല്‍. തലസ്ഥാന നഗരത്തിലെ കൊണാട്ട്‌ പ്ലേസ്‌ അടക്കമുളള സ്ഥലങ്ങളിലാണ്‌ കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ പുരാവസ്‌തുവകുപ്പ്‌ കൈയേറിയിരിക്കുന്നത്‌. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വഖ്‌ഫ്‌ സ്വത്തുക്കള്‍ വന്‍തോതില്‍ കൈയേറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഡല്‍ഹിയിലാണ്‌ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും വഖ്‌ഫ്‌ കാര്യങ്ങള്‍ക്കായുളള സംയുക്ത പാര്‍ലിമെന്റ്‌ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. പുരാവസ്‌തുവകുപ്പിന്‌ പുറമേ മറ്റു ചില ഗവണ്‍മെന്റ്‌ ഏജന്‍സികളും വഖ്‌ഫ്‌ ഭൂമി കൈയേറിയിട്ടുണ്ട്‌. കൈയേറ്റം നടന്ന 685 വസതുവകകളില്‍ 114 എണ്ണം ഡല്‍ഹി വികസന അതോറിറ്റിയുടെ അധീനതയിലാണ്‌. 26 എണ്ണം മറ്റു ഏജന്‍സികള്‍ കൈയേറിയിരിക്കുന്നു. 3