Posts

Showing posts from June, 2010

സിദ്ധ സമാജം - ഒരു പഠനം

കോഴിക്കോട് ജില്ലയിലെ വടകര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പ്രസ്ഥാനം ആണ് സിദ്ധ സമാജം. ലോകമാസകലം അനുയായികളുള്ള പ്രസ്ഥാനത്തെ കുറിച്ച് കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്‌ പത്രപ്രവര്‍ത്തക ഡിപ്ലോമ കോഴ്സ്ന്റെ ഭാഗമായി സമര്‍പ്പിച്ച പഠന പ്രബന്ധത്തിന്റെ പൂര്‍ണ്ണ രൂപം ആണ് ഇവിടെ കൊടുക്കുന്നത്. നസീബ് കാരാട്ടിൽ 1. ആമുഖം  2. സിദ്ധസമാജം  3. ത്രിമൂര്‍ത്തികള്‍  4. മതങ്ങള്‍ 5. ജാതി 6. മനുഷ്യന്‍  7. സിദ്ധവിദ്യ 8. സിദ്ധാശ്രമങ്ങള്‍ 9. ഏകോദര സഹോദര തത്വം 10. സ്‌ത്രീ സ്വാതന്ത്ര്യം  11. അനാചാരങ്ങള്‍ക്കെതിരെ 12. എതിര്‍വാദങ്ങള്‍ 13. നിഗമനങ്ങള്‍ 2. ആമുഖം  ഒരു വെളുത്ത ലോകമാണത്‌.വെള്ള പെയിന്റടിച്ച മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശം. ആദ്യം കണ്ണില്‍പ്പെടുക നാലുനിലക്കെട്ടിടത്തിന്റെ ഉയരത്തിലുളള ഭീമാകാരമായ ഒരു ശവകൂടീരം-വെളുത്ത നിറത്തില്‍ തന്നെ. അതിനു സമാന്തരമായി വെളുത്ത പെയിന്റടിച്ച,നീളത്തിലുള്ള രണ്ടുനിലകെട്ടിടവും ഓടിട്ട ഒറ്റ നില കെട്ടിടവും. തൂവെള്ള വസ്‌ത്രധാരികളായ സ്‌ത്രീകളും പുരുഷന്‍മാരും ചെറിയ കുട്ടികളും. പുരുഷന്‍മാര്‍ക്ക്‌ പൊക്കിള്‍മുതല്‍ കാല്