സിദ്ധ സമാജം - ഒരു പഠനം

കോഴിക്കോട് ജില്ലയിലെ വടകര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പ്രസ്ഥാനം ആണ് സിദ്ധ സമാജം. ലോകമാസകലം അനുയായികളുള്ള പ്രസ്ഥാനത്തെ കുറിച്ച് കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്‌ പത്രപ്രവര്‍ത്തക ഡിപ്ലോമ കോഴ്സ്ന്റെ ഭാഗമായി സമര്‍പ്പിച്ച പഠന പ്രബന്ധത്തിന്റെ പൂര്‍ണ്ണ രൂപം ആണ് ഇവിടെ കൊടുക്കുന്നത്.

നസീബ് കാരാട്ടിൽ



1. ആമുഖം 
2. സിദ്ധസമാജം 
3. ത്രിമൂര്‍ത്തികള്‍ 
4. മതങ്ങള്‍
5. ജാതി
6. മനുഷ്യന്‍ 
7. സിദ്ധവിദ്യ
8. സിദ്ധാശ്രമങ്ങള്‍
9. ഏകോദര സഹോദര തത്വം
10. സ്‌ത്രീ സ്വാതന്ത്ര്യം 
11. അനാചാരങ്ങള്‍ക്കെതിരെ
12. എതിര്‍വാദങ്ങള്‍
13. നിഗമനങ്ങള്‍






2. ആമുഖം 

ഒരു വെളുത്ത ലോകമാണത്‌.വെള്ള പെയിന്റടിച്ച മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശം. ആദ്യം കണ്ണില്‍പ്പെടുക നാലുനിലക്കെട്ടിടത്തിന്റെ ഉയരത്തിലുളള ഭീമാകാരമായ ഒരു ശവകൂടീരം-വെളുത്ത നിറത്തില്‍ തന്നെ. അതിനു സമാന്തരമായി വെളുത്ത പെയിന്റടിച്ച,നീളത്തിലുള്ള രണ്ടുനിലകെട്ടിടവും ഓടിട്ട ഒറ്റ നില കെട്ടിടവും. തൂവെള്ള വസ്‌ത്രധാരികളായ സ്‌ത്രീകളും പുരുഷന്‍മാരും ചെറിയ കുട്ടികളും. പുരുഷന്‍മാര്‍ക്ക്‌ പൊക്കിള്‍മുതല്‍ കാല്‍മുട്ട്‌ വരെ എത്തുന്ന ഒരു ഒറ്റമുണ്ട്‌ മാത്രം, സ്‌ത്രീകള്‍ക്ക്‌ അതിനുപുറമേ മാറുമറയ്‌ക്കാന്‍ മറ്റൊരു മുണ്ടും. എല്ലാവരുടെയും മുഖത്ത്‌ തികഞ്ഞ പ്രസന്നത. ഐശ്വര്യവും ആ ലോകത്ത്‌ നിന്നും വെളുത്ത്‌ അല്‍പ്പം തടിച്ച ഒരു യുവാവ്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കൗതുകവും ജിജ്ഞാസയും ~ഒരുമിച്ച്‌ തോന്നിയത്‌ കൊണ്ട്‌ അയാളോട്‌ ചോദിച്ചു.

``എന്താ പേര്‌?
``ധ്രുവന'' അയാളുടെ മറുപടി
``മുഴുവന്‍ പേര്‌''
``എസ്‌ ധ്രുവന''
``എസ്‌ എനീഷ്യലാണോ?''

ഒരു ചെറുചിരിയോടെയായിരുന്നു അയാളുടെ മറുപടി.

``നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ അങ്ങനെയും എടുക്കാം. തിരിച്ചറിയല്‍ കാര്‍ഡില്‍ ഇവിടെയുള്ളവരുടെയെല്ലാം ഇനീഷ്യല്‍ `എസ'്‌ ആണ്‌. സിദ്ധാശ്രമം എന്നതിന്റെയോ ഞങ്ങളുടെ എല്ലാവരുടെയും പിതാവായി കണക്കാക്കപ്പെടുന്ന ശിവാനന്ദ പരമഹംസര്‍ എന്നതിന്റെയോ ചുരുക്കമായി അതിനെകാണാം''
കോഴിക്കോട്‌ ജില്ലയിലെ വടകരയിലുള്ള സിദ്ധാശ്രമത്തില്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ചെറിയൊരു അനുഭവമാണ്‌ ഇവിടെ പങ്ക്‌ വച്ചത്‌. സ്വാമി ശിവാനന്ദ പരമഹംസര്‍ എന്ന വ്യക്തി 1921 ല്‍ സ്ഥാപിച്ച ആശ്രമമാണിത്‌. ജാതിമത വിവേചനങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമായ ഒരു സമയത്ത്‌ ലോകത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും തിരിച്ചുകൊണ്ടുവരുവാന്‍ എന്താണ്‌ മാര്‍ഗ്ഗമെന്നന്വേഷിച്ച്‌ നടന്നപ്പോള്‍ അദ്ദേഹത്തിന്‌ തോന്നിയ ചില ആശയങ്ങളുടെ പ്രചാരണത്തിനായി സ്ഥാപിച്ചതാണ്‌ ഈ ആശ്രമം. ജാതി-മത-ലിംഗ വ്യത്യാസമില്ല എന്നത്‌ മാത്രമല്ല, അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്‌, മകന്‍, മകള്‍, തുടങ്ങിയ ബന്ധങ്ങള്‍ പോലുമില്ലാത്ത, എല്ലാവര്‍ക്കും എങ്ങനെ ഏകോദരസഹോദരങ്ങളായി സന്തോഷപൂര്‍വ്വം ജീവിക്കാം എന്നതിന്റെ ഒരു ആഗോള മാതൃക കൂടിയാണ്‌ ഇവിടം. കോഴിക്കോട്‌ ജില്ലയിലെ തന്നെ കായണ്ണ, കണ്ണൂരിലെ ഈയൂര്‍, തിരുവന്തപുരത്തെ മണ്ണൂര്‍ക്കര, തമിഴ്‌നാട്ടിലെ അമ്മപാളയം എന്നിവിടങ്ങളിലുള്ള മറ്റ്‌ ആശ്രമങ്ങളുടെ ആസ്ഥാനവും കൂടിയാണ്‌ വടകരയിലേത്‌.
മതങ്ങളിലുള്ളിടത്തോളം കാലം സത്യത്തിന്റെ സംസ്ഥാപനവും ബന്ധങ്ങളുളളിടത്തോളം ലോക സമാധാനവും അസാധ്യമാണ്‌ എന്ന തിരിച്ചറിവിന്റെ ഫലമാണ്‌ സിദ്ധാശ്രമങ്ങളും അവയുടെ ആത്മീയ സംഘപിന്‍ബലമായ സിദ്ധസമാജവും. യഥാര്‍ത്ഥ ഈശ്വരനെയും ഈശ്വരമതത്തെയും കണ്ടെത്താനാവാതെ ആരുടെയൊക്കെയോ കൈകടത്തലുകള്‍ക്കു വിധേയമായ വിശ്വാസങ്ങളും ആചാരരീതികളും പിന്തുടരുന്നവയാണ്‌ നിലവിലുള്ള മതങ്ങളെല്ലാം. ബുദ്ധനും ക്രിസ്‌തുവും, മുഹമ്മദും, ഋഷിമാരും കണ്ടെത്തിയത്‌ യഥാര്‍ത്ഥ ഈശ്വരനായിരുന്നുവെങ്കിലും അവരുടെ പിന്‍തുടര്‍ച്ചക്കാര്‍ പ്രസ്‌തുത മഹാന്‍മാരെ മനസ്സിലാക്കിയ വിധമാണ്‌ കുഴപ്പത്തിലാക്കയത്‌. യഥാര്‍ത്ഥ ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. നമ്മുടെ ഉള്ളില്‍ നാം ഉണ്ട്‌ എന്ന ഒരു ബോധം നല്‍കുന്ന പ്രാണന്‍ അഥവാ ജീവന്‍ തന്നെയാണ്‌ നമ്മുടെ ഈശ്വരന്‍. ആ ഈശ്വരന്റെ സാന്നിദ്ധ്യമാണ്‌ നമ്മുടെ ജീവവായു. പ്രസ്‌തുത ഈശ്വരനെയാണ്‌, അല്ലാതെ പുറത്തെവിടെയൊക്കെയോ ഉണ്ടെന്ന്‌ നാം സങ്കല്‍പ്പിക്കുന്ന ഈശ്വരനെയല്ല നാം സേവിക്കേണ്ടത്‌. നമ്മുടെ പ്രാണന്‍ പുറത്ത്‌ പോയി നശിക്കാതെ നമ്മുടെ ഉള്ളില്‍ തന്നെ മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും നടത്തി പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാന്‍ സാധിക്കണം. അതാണ്‌ സിദ്ധവിദ്യ. `പ്രാണായാമം' എന്ന യോഗാവിധിയാണ്‌ സിദ്ധവിദ്യയുടെ പ്രയോഗികരൂപം. ഇങ്ങനെ സിദ്ധവിദ്യ മുറപ്രകാരം നിര്‍വഹിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‌ മോക്ഷം ലഭിക്കുക എന്നാണ്‌ സിദ്ധദര്‍ശനം.
രാഗ-ദ്വേഷാധികള്‍ അഥവാ സ്‌നേഹവം വെറുപ്പുമാണ്‌ മനുഷ്യനെ നിന്‍മകളിലേക്ക്‌ നയിക്കുന്നത്‌ എന്നാണ്‌ ശിവാനന്ദ പരമഹംസര്‍ കണ്ടെത്തിയിട്ടുള്ളത്‌. അതായത്‌ ഞാന്‍ , എന്റെ , ഭാര്യ, എന്റെ കുടുംബം, എന്റെ സ്വത്ത്‌. എന്നീ ബന്ധങ്ങളും അവയോടുള്ള സ്‌നേഹവുമാണ്‌ ലോകത്ത്‌ അവന്‍, അവന്റെ ഭാര്യ, അവന്റെ കുടുംബം, അവന്റെ സ്വത്ത്‌ തുടങ്ങിയ വ്യത്യാസങ്ങളുണ്ടാക്കിയത്‌ എന്നും അവന്റെ കുടുംബവും സ്വത്തും നശിക്കണം, എന്റെ കുടുംബവും സ്വത്തും വിജയിക്കണം.എന്ന ബോധവും ഉണ്ടാക്കുന്നു എന്നര്‍ത്ഥം. ഇത്തരം സ്വകാര്യ-സ്വാര്‍ത്ഥ മോഹങ്ങളാണല്ലോ ലോകത്ത്‌ സമാധാനം തകര്‍ക്കുന്നത്‌. അതേ സമയം പക്ഷികളുടെ കാര്യം നോക്കുക. അവര്‍ പരസ്‌പരം സമത്വത്തിലും സാഹോദര്യത്തിലും വര്‍ത്തിക്കുന്നത്‌ കാരണം എപ്പോഴും സമാധാന ജീവിതം നയിക്കുന്നു. പക്ഷികളുടേതിന്‌ സമാനമായ ഒരു സാമൂഹ്യജീവിതം തന്നെയാണ്‌ മനുഷ്യനും വേണ്ടത്‌. അല്ലാതെ സ്വാര്‍ത്ഥമോഹങ്ങളില്‍പ്പെട്ടുലഞ്ഞ്‌ അവയ്‌ക്ക്‌ വേണ്ടി പ്രയത്‌നിച്ച്‌ നിന്‍മകളിലുടെ അധോഗതി പ്രാപിക്കുകയല്ല വേണ്ടത്‌. ബന്ധങ്ങള്‍ എടുത്തുകളയുമ്പോള്‍ ലോകസമാധാനം സാധ്യമാണ്‌ എന്ന്‌ പറയാന്‍ കാരണം ഇതാണ്‌. അതുകൊണ്ടാണ്‌ സിദ്ധസമാജം മുതിര്‍ന്നതും.
വേറിട്ട ഒരു മതസംഹിതയായി ശിവാനന്ദപരമഹംസരുടെ സിദ്ധദര്‍ശനങ്ങളെ കണക്കാക്കാറില്ലെങ്കിലും കേരളത്തിന്റ സാമൂഹ്യവ്യവസ്ഥയില്‍ വളര്‍ന്നുവന്ന ഒരു നവോത്ഥാനസംരംഭമായി സിദ്ധസമാജത്തെ എണ്ണേണ്ടതുണ്ട്‌. ശ്രീനാരായണഗുരു ദര്‍ശനങ്ങളോട്‌ സാദൃശ്യം തോന്നാമെങ്കിലും പ്രയോഗികതലത്തിലു വിശ്വാസപരമായും അടിസ്ഥാനപരമായ വ്യതിയാനങ്ങള്‍ കാണാം. അദൈ്വതദര്‍ശനത്തെ പാടെ അവഗണിക്കുകയാണ്‌ പരമഹംസര്‍ ചെയ്‌തത്‌. അതേസമയം `ഒരു മതം ഒരു ജാതി, ഒരു ദൈവം മനുഷ്യന്‌` എന്ന ഗുരുദേവ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുകയും ഇന്നും നിലനിര്‍ത്തിപോരുകയും ചെയ്യുന്നത്‌ സിദ്ധസമാജം തന്നെയാണ്‌. ഈശ്വരമതം, മനുഷ്യജാതി, സ്വന്തം പ്രാണന്‍ ദൈവം എന്നിങ്ങനെ ഗുരുദേവദര്‍ശനങ്ങള്‍ക്ക്‌ വ്യക്തമായ ഒരു വഴികൂടി കാണിക്കുവാന്‍ ഗുരുവിന്റെ സമകാലീനനായ പരമഹംസര്‍ക്ക്‌ സാധിച്ചു. അത്‌കൊണ്ടുതന്നെ കേരളത്തിലെ നവോത്ഥാനനായകരില്‍ മുഖ്യനായി എണ്ണപ്പെടേണ്ട വ്യക്തിയായിരുന്നു പരമഹംസര്‍. എന്നാല്‍ ആധികാരികമായ പഠനങ്ങളൊന്നും അദ്ദേഹത്തെക്കുറിച്ച്‌ മലയാളത്തില്‍ നടന്നിട്ടില്ല എന്നതാണ്‌ അനുഭവം. ആകെയുള്ളത്‌ സിദ്ധസമാജം അവരുടെ പ്രചാരണങ്ങള്‍ക്കായി പുറത്തിറക്കുന്ന ലഘുലേഖാരുപത്തിലുളള ചില കൊച്ചുപുസ്‌തകങ്ങളും സ്വയം അഞ്ചാം വേദം എന്ന്‌ വിശേഷിപ്പിക്കുന്ന `സിദ്ധവേദം' എന്ന ഗ്രന്ഥവും മാത്രമാണ്‌.
അതേസമയം കാള്‍മാക്‌സ്‌ സ്വപ്‌നം കണ്ട ഒരു സമത്വസുന്ദര ലോകം തന്നെയാണ്‌ സിദ്ധാശ്രമങ്ങള്‍. ഇവിടെ സ്ഥാനമാനങ്ങള്‍ക്കോ ലിംഗവ്യത്യാസങ്ങള്‍ക്കോ പ്രസക്തിയില്ല എന്നുമാത്രമല്ല ഭക്ഷണം,വസ്‌ത്രം, പാര്‍പ്പിടം തുടങ്ങിയവയിലെല്ലാം സമത്വവും നിലനില്‍ക്കുന്നു. ഇവിടെ ആര്‍ക്കും ഏതുജോലിയും എടുക്കാം. അതേസമയം ഓരോ ദിവസവും മാറിമാറിയും ജോലിയെടുക്കണം. എന്നാല്‍ ആരും ഒരു ജോലിയെടുക്കാനും നിര്‍ബന്ധിക്കുകയില്ല. ആരും ശമ്പളത്തിനോ കൂലിക്കോ വേണ്ടി ജോലിയെടുക്കുന്നില്ല എന്നതും സിദ്ധാശ്രമത്തിലെ പ്രത്യേകതയാണ്‌. ആശ്രമത്തിലെ അന്തേവാസികള്‍ക്കും അതിഥികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനുളള വക കണ്ടെത്തുക മാത്രമാണ്‌ ജോലി കൊണ്ടുദേശിക്കുന്നത്‌. വസ്‌ത്രവും പാര്‍പ്പിടവും സൗജന്യം തന്നെയാണ.്‌ വിവാഹത്തിന്റെയും ലൈഗിംകവേഴ്‌ച്ചയുടെയും കാര്യത്തിലും ഈ സമത്വം അവര്‍ പാലിക്കുന്നു. അതോടെ സ്വാര്‍ത്ഥമോഹങ്ങളില്ലാതെ തൊഴിലാളി തന്നെ മുതലാളിയാവുന്ന ഒരു ലോകമാണിവിടെ. പിന്നെയും മാര്‍ക്‌സിന്റ സ്വപ്‌നലോകവും തേടി നാമെങ്ങ്‌ പോണം?
തങ്ങളുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ച്‌ പരമാവധി ആളുകളെ സിദ്‌ധ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും ഇവര്‍ക്കില്ല. ഇവരുടെ പുസ്‌തകങ്ങള്‍ തന്നെയാണ്‌ മുഖ്യപ്രചാരണമാര്‍ഗ്ഗം കൂടാതെ ആശ്രമം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഇവരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും. ഇങ്ങനെ സിദ്ധമാര്‍ഗ്ഗത്തെക്കുറിച്ച്‌ അറിയുന്നവര്‍ക്ക്‌ രണ്ടുതരത്തില്‍ സിദ്ധവിദ്യ അഭ്യസിക്കാം. ഒന്ന്‌ തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ തന്നെ സ്വന്തം കുടുംബങ്ങളായി കഴിഞ്ഞ്‌ പ്രാണായാമം ചെയ്‌ത്‌്‌ സിദ്ധധര്‍ശനങ്ങളും അനുസരിച്ച്‌ ജീവിക്കാം. എന്നാല്‍ സിദ്ധദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച്‌ ലോകസേവനമനുഷ്‌ടിക്കണമെങ്കില്‍ അഞ്ചു സിദ്ധാശ്രമങ്ങളിലെ കുട്ടുകുടുംബവ്യവസ്ഥയില്‍ അംഗമാകാം. ഈ കൂട്ടുകുടുംബവ്യവസ്ഥയാണ്‌ യഥാര്‍ത്ഥ സിദ്ധമാര്‍ഗ്ഗം. എന്നാല്‍ കുടുംബവ്യവസ്ഥയില്‍ കഴിയുന്നവരെ സിദ്ധാശ്രമങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കാറുമില്ല.
ഇങ്ങനെ കേരളത്തിന്റെ മണ്ണില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ഒരു ആഗോളപരിഹാരത്തെകുറിച്ചുള്ള ഒരു വിലയിരുത്തലാണ്‌ ഇവിടെ പഠനവിഷയമാക്കുന്നത്‌. സിദ്ധദര്‍ശനപ്രകാരമുള്ള വിശ്വാസങ്ങളും അവര്‍ നടത്തിയ സാമൂഹ്യപരിവര്‍ത്തനങ്ങളുടെയും വിലയിരുത്തുകയും സിദ്ധജീവിതത്തിന്റെ ഒരു അപഗ്രഥനവുമാണ്‌ പഠനംകൊണ്ടുദ്ദേശിക്കുന്നത്‌.

സിദ്ധസമാജം

ഈശ്വരനെത്തേടിയുള്ള യാത്രയിലാണ്‌ ലോകത്തെ ഭൂരിഭാഗം മനുഷ്യരും. അത്‌ പല വഴികളിലൂടെയാണ്‌. ഓരോരുത്തരുടെയും ഈശ്വര സങ്കല്‌പങ്ങളും വ്യത്യസ്‌തമാണ്‌. ഈശ്വരന്‍ ഏകനാണെന്ന്‌ വിശ്വസിക്കുന്നവരും മൂന്നാണെന്ന്‌ വിശ്വസിക്കുന്നവരും ഉണ്ട്‌. മുപ്പത്തിമുക്കോടി ദൈവങ്ങളെന്ന വിശാലസങ്കല്‌പം ഇന്ത്യന്‍ ദൈവശാസ്‌ത്രമായി അംഗീകരിക്കപ്പെടുന്നു. മോക്ഷം പ്രാപിക്കാനുള്ള വഴികളില്‍ ഈശ്വരനെ ആവശ്യമില്ലെന്ന്‌ വിശ്വസിക്കുന്ന മതങ്ങളും ഉണ്ട്‌. എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നുതന്നെ. ഈശ്വരന്‍ എന്നത്‌ മനുഷ്യകഴിവുകള്‍ക്കപ്പുറമുള്ള ഒരു ശക്തിയാണ്‌. നാസ്‌തികരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരുശക്തി തന്നെ ഇല്ലെന്നാണ്‌ വിശ്വാസം. എന്നാല്‍ ഇവരണ്ടിന്റെയും ഇടയില്‍ മനുഷ്യനുള്ളില്‍ തന്നെയാണ്‌ ഈശ്വരന്‍ വസിക്കുന്നത്‌ എന്ന തത്വചിന്തയുമായി കടന്നുവന്നയാളാണ്‌ സ്വാമി ശിവാനന്ദ പരമഹംസന്‍. അദ്ദേഹം സ്ഥാപിച്ച ആത്മീയ സംഘമാണ്‌ സിദ്ധസമാജം.

ഈശ്വര ദര്‍ശനം
നമ്മുടെ ഉള്ളില്‍ നാം ജീവിച്ചിരിക്കുന്നു എന്ന ബോധമുണ്ടാക്കുന്ന എന്തോ ഒരുകാര്യമുണ്ട്‌. അതുതന്നെയാണ്‌ ഈശ്വരന്‍ എന്നതാണ്‌ സിദ്ധദര്‍ശനം. അതിനെ നാം പ്രാണന്‍ അല്ലെങ്കില്‍ ജീവന്‍ എന്നുവിളിക്കുന്നു. ജീവശ്വാസമാണ്‌ ഈശ്വരസാന്നിദ്ധ്യം. അതിനാല്‍ ഈശ്വരനെ ആരാധിക്കേണ്ടത്‌ ജീവശ്വാസം വഴിയാണ്‌. മോക്ഷം അഥവാ നിത്യജീവന്‍ പ്രാപിക്കാനുള്ളവഴിയും ജീവശ്വാസം വഴി ഈശ്വരസേവ നടത്തുക എന്നതാണ്‌.
ഹൈന്ദവ- സെമിറ്റിക്‌ തത്വങ്ങളുപയോഗിച്ച്‌ ജീവന്‍ തന്നെയാണ്‌ ഈശ്വരന്‍ എന്നദ്ധേഹം സമര്‍ത്ഥിച്ചു. `യശ്യനിശ്വാസിത വേദാ' - എന്ന തത്വമനുസരിച്ച്‌ ഈശ്വരന്റെ നിശ്വാസമാണ്‌ വേദങ്ങള്‍. വേദമെന്നാല്‍ അറിവ്‌ എന്നാണല്ലോ അര്‍ത്ഥം. അറിവാകട്ടെ വായുവുമാണ്‌. അപ്പോള്‍ സമസ്‌ത അറിവുകള്‍ക്കും കാരണം ഈശ്വരാംശമായ ജീവനിശ്വാസമാണ്‌ എന്നാണ്‌ അര്‍ത്ഥം.
സെമിറ്റിക്‌ മതങ്ങളില്‍ മനുഷ്യനെ സൃഷ്‌ടിച്ചതിനെക്കുറിച്ച്‌ ഒരുകഥയുണ്ട്‌. സ്രഷ്‌ടാവ്‌ മണ്ണുകൊണ്ട്‌ മനുഷ്യനെ സൃഷ്‌ടിച്‌ തന്റെ ശ്വാസം അതില്‍ ഊതി. ഇവിടെയും ഈശ്വരന്‍ തന്റെ അംശമായ വായുവിനെയാണ്‌ ജീവനായി രൂപപ്പെടുത്തുന്നത്‌. അതിനര്‍ത്ഥം ജഢം മണ്ണുകൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ടതും മണ്ണിലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌ എന്നാണ്‌. ലക്ഷ്യം ജഢത്തെ കേന്ദ്രീകരിച്ചാവരുത്‌ എന്നാണ്‌ പ്രസ്‌തുത മതദര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഒരു വീടിന്റെ വടക്കേമുറിയില്‍വെച്ച ഒരുവസ്‌തുവിനെ തെക്കേമുറിയില്‍ അന്വേഷിക്കുന്നതിന്‌ തുല്യമാണത്‌. ഈശ്വരന്‍ നമ്മില്‍ ഇരിക്കെ പുറമെ അന്വേഷിച്ചു നടന്നാല്‍ ഒരിക്കലും കണ്ടെത്താനാവില്ല; മറിച്ച്‌ നമ്മുടെ ഉള്ളിലേക്കുതന്നെ നോക്കണം എന്ന്‌ സാരം.

ഈശ്വരന്‍ സര്‍വവ്യാപിയോ?
അദൈ്വത ദര്‍ശനത്തെ സിദ്ധസമാജം അംഗീകരിക്കുന്നില്ല. ഈശ്വരനല്ല; ഈശ്വര ശക്തിയാണ്‌ സര്‍വ്വവ്യാപി എന്നാണ്‌ സിദ്ധസമാജ തത്വം. ഈശ്വരന്‍ പുറത്തുണ്ടായിരുന്നുവെങ്കില്‍ പുറത്ത്‌ നിന്നാണ്‌ വിളികേള്‍ക്കേണ്ടിയിരുന്നത്‌. പക്ഷേ ശബ്‌ദം ബ്രഹ്മത്തില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്‌? അതായത്‌ ഒരാളെ വിളിച്ചാല്‍ അയാള്‍ വിളികേള്‍ക്കുന്ന ശബ്‌ദം ഉള്ളില്‍ നിന്നാണ്‌ വരുന്നത്‌. അതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. ഈശ്വരന്‌ ഒരു സ്ഥാനമുണ്ടെന്നും അത്‌ നമ്മുടെ ഉള്ളിലാണ്‌ എന്നുമത്രേ!
ഈശ്വരനുമായി ബന്ധപ്പെട്ട വിവിധ നാമങ്ങളുടെ അര്‍ത്ഥം നോക്കിയാലും ഇത്‌ ബോധ്യപ്പെടും. അന്തര്യമി- ഉള്ളിലിരുന്ന്‌ ജീവരാശികളെ നിയന്ത്രിക്കുന്നവന്‍, ഗൂഢാസ്ഥന്‍ - ജീവാത്മാവ്‌, മറപൊരുള്‍ - മറഞ്ഞിരിക്കുന്ന വസ്‌തു. ഘടവുള്‍ - ഘടം+ഉള്‍ അഥവാ ശിരസ്സിനകത്ത്‌ സ്ഥിതിചെയ്യുന്നവന്‍ എന്നൊക്കെയാണ്‌ അര്‍ത്ഥങ്ങള്‍. ഈ പേരുകളൊന്നും ഒരു സര്‍വവ്യാപിക്ക്‌ യോജിച്ചതല്ല എന്ന്‌ വ്യക്തമാണ്‌. മാത്രമല്ല ഈശ്വരന്റെ സ്ഥാനം നമ്മില്‍ തന്നെയാണെന്നും മനസ്സിലാക്കാം.

ഈശ്വരസ്ഥാനം
ഈശ്വരസ്ഥാനം എവിടെയാണെന്ന ചോദ്യത്തിനും സിദ്ധദര്‍ശനത്തില്‍ കൃത്യമായ ഉത്തരമുണ്ട്‌.
``ഈശ്വര:സര്‍വ്വഭൂതാനം ഹൃദ്ദേര്‍ശജുന നിഷ്‌ഠതി
ഭ്രാമയന്‍ സര്‍വ്വ ഭൂതാനീം യന്ത്രാരൂഢാ നിയാമയാം''
യന്ത്രത്തോടിണക്കപ്പെട്ട പാവകളെപ്പോലെ മായാശക്തിയാല്‍ സര്‍വ്വ ഭൂതങ്ങളേയും പ്രവര്‍ത്തിപ്പിച്ച്‌ കൊണ്ട്‌ ഈശ്വരന്‍ സര്‍വ്വ ജീവരാശികളുടെയും ഹൃദയദേശത്തില്‍ ഇരുന്ന്‌ ലോകത്തില്‍ പ്രകാശിക്കുന്നു.
ഹൃദയം എന്നുദ്ദേശിച്ചത്‌ മനസ്സിനെയാണ്‌. മനസ്സാണ്‌ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്‌ എന്നര്‍ത്ഥം.

സകളത്വം, നിഷ്‌കളത്വം
നന്മതിന്മകള്‍ ഉത്ഭവിക്കുന്നത്‌ ഈശ്വരനെ നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലെന്ന്‌ സിദ്ധമതം. ഈശ്വരന്‌ രണ്ടവസ്ഥകളുണ്ടെന്നാണ്‌ `സിദ്ധവേദം' പറയുന്നത്‌.
``ഈശ്വരന്‌ രണ്ടവസ്ഥകളുണ്ട്‌. അതെന്തെന്നാല്‍ സകളത്വവും നിഷ്‌കളത്വവും ആകുന്നു. എപ്പോള്‍ ഈശ്വരന്‌ സകളത്വം സംഭവിക്കുന്നുവോ, ആ അവസരത്തില്‍ ഈശ്വരന്‍ സഗുണനായി, വികാരാദികള്‍ ഉത്ഭവിച്ചു, സൃഷ്‌ടി സ്ഥിതി സംഹാരാദികള്‍ ഉണ്ടായി രാഗാദ്വേഷിയായിത്തീരുന്നു. എപ്പോള്‍ ഈശ്വരനു നിഷ്‌കളത്വം സംഭവിക്കുന്നുവോ, അപ്പോള്‍ ഈശ്വരന്‍ നിര്‍ഗുണനായി, നിര്‍വികാരനായി, സൃഷ്‌ടി സ്ഥിതി സംഹാരാദികള്‍ ഇല്ലാതായി രാഗാദ്വേഷവിഹീനനായി ഭവിക്കുന്നു''.
രാഗാദ്വേഷാധികള്‍ - സ്‌നേഹവും വിദ്വേഷവും - തമ്മിലുണ്ടാവുമ്പോഴാണ്‌ നാം തെറ്റുകള്‍ക്ക്‌ അടിമപ്പെടുന്നത്‌ എന്ന സിദ്ധ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ രണ്ടവസ്ഥകളെയും നിര്‍ണയിച്ചിരിക്കുന്നത്‌. നമ്മിലുള്ള ഈശ്വരശക്തി പുറത്തേക്കു വ്യാപിക്കുമ്പോഴാണ്‌ സകളത്വം ഉണ്ടാകുന്നത്‌. അതായത്‌. രാഗാദ്വേഷാധികള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവന്‍ പുറത്തേക്ക്‌ വ്യാപിക്കുകയാണെന്നര്‍ത്ഥം. എന്നാല്‍ ഉറക്കത്തില്‍ ഇവ സംഭവിക്കുന്നില്ല. അതിനുകാരണം ആസമയത്ത്‌ നമ്മുടെ ജീവന്‍ നമ്മില്‍ തന്നെ ലയിക്കുന്നതാണ്‌ - അഥവാ നിഷ്‌കളത്വം സംഭവിക്കുന്നത്‌. അപ്പോള്‍ നാം തെറ്റുകളൊന്നും ചെയ്യാറില്ല. അതുകൊണ്ട്‌ രാഗാദ്വേഷികള്‍ വിട്ട്‌ സദാ നിഷ്‌കളങ്കനായ ഈശ്വരനെ നിലനിര്‍ത്താനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. അതിനുള്ള മാര്‍ഗ്ഗമായാണ്‌ സിദ്ധവിദ്യയെ അദ്ദേഹം മുന്നോട്ടുവെച്ചത്‌.

നിത്യജീവന്‍ പ്രാപിക്കാനുള്ള വഴി
ജീവിക്കാന്‍ പഠിച്ചാല്‍ മരണത്തെജയിക്കാം എന്നതാണ്‌ സിദ്ധ ദര്‍ശനം. ഇപ്പോള്‍ നാം ജീവച്ഛവങ്ങളാണ്‌. ശവത്തെ വഹിച്ചുകൊണ്ടാണ്‌ നാം ജീവിക്കുന്നത്‌ എന്നര്‍ത്ഥം. ജീവന്‍ തമ്മില്‍ തന്നെ ലയിക്കുമ്പോള്‍ ``ജീവ ശിവോഹം'' എന്ന നില പ്രാപിക്കാം. ശിവന്‍ തന്നെയാണ്‌ ജീവന്‍ എന്നാണ്‌ പ്രസ്‌തുത ശ്ലോകത്തിന്റെ അര്‍ത്ഥം.

മോക്ഷം
സിദ്ധ സമാജംഈശ്വരസേവനം ദു:ഖമോചനത്തിനാണ്‌ . മോചനമെന്നാല്‍ മോക്ഷം അഥവാ ബന്ധനത്തില്‍ നിന്ന്‌ വേര്‍പ്പെടല്‍ എന്നാണര്‍ത്ഥം. ലോകവുമായി നാം പുലര്‍ത്തുന്ന ബന്ധമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ലോകവുമായുള്ള ബന്ധം വേര്‍പ്പെടുത്തുക എന്നാല്‍ മരണം പ്രാപിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്‌. ഉറക്കത്തില്‍ നാം ലോകവുമായി ബന്ധം പുലര്‍ത്തുന്നില്ല. എന്നാല്‍ ഞെട്ടി ഉണരുമ്പോള്‍ മുതല്‍ ബന്ധം പുലര്‍ത്തിത്തുടങ്ങുന്നു. അതായത്‌ ഉറങ്ങുമ്പോള്‍ നമ്മുടെ ജീവന്‍ തമ്മില്‍ ലയിച്ചിരുന്നുവെന്നും ഉണര്‍ന്നപ്പോള്‍ അതുപുറത്തേക്ക്‌ വ്യാപിച്ചുതുടങ്ങുന്നു എന്നര്‍ത്ഥം. ലോകത്തോടുള്ള ബന്ധംവിട്ട്‌ നാം തമ്മില്‍ ലയിക്കുമ്പോള്‍ മോക്ഷം ലഭിക്കുന്നു.


ത്രിമൂര്‍ത്തികള്‍ 

ഹൈന്ദവദര്‍ശനമനുസരിച്ച്‌ ലോകത്തിന്റെ സൃഷ്‌ടി, സ്ഥിതി, സംഹാര നിയന്ത്രണം ബ്രഹ്മാവ്‌, വിഷ്‌ണു, ശിവന്‍ എന്നിവരില്‍ നിക്ഷിപ്‌തമാണ്‌. എന്നാല്‍ ലോകത്തിന്റെ സര്‍വ്വനിയന്ത്രണങ്ങളും മനുഷ്യന്റെ തന്നെ മനസ്സിലുണ്ടാകുന്ന മാറ്റങ്ങളായി വ്യാഖ്യാനത്തിലും അതേ സമീപനം തുടരുന്നു. അനന്തശയനം നടത്തുന്ന വിഷ്‌ണുവിന്റെ ഒരു കൈ സദാസമയവും ശിവലിംഗത്തില്‍ തൊട്ടിരിക്കുന്നതും വിഷ്‌ണു നാഭിയില്‍ നിന്നും ഉയരുന്ന താമരയിലാണ്‌ ബ്രഹ്മാവ്‌ സ്ഥിതിചെയ്യുന്നതെന്ന വിശ്വാസവും അവര്‍ വേറിട്ട മൂന്ന്‌ മൂര്‍ത്തികളല്ല, മറിച്ച്‌ ശിവന്‍ ജീവനും വിഷ്‌ണു മനസ്സും ബ്രഹ്മാവ്‌ അഹങ്കാരവുമാണെന്നാണ്‌ ശിവാനന്ദ പരമഹംസര്‍ പറയുന്നത്‌.
ബ്രഹ്മാവ്‌ അഹങ്കാരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ``ഞാന്‍'' എന്ന ബോധമാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. അഹങ്കാരം വിഷ്‌ണുവായ മനസ്സില്‍ നിന്നുണ്ടാവുന്നതാണ്‌. വിഷ്‌ണുവില്ലെങ്കില്‍ ബ്രഹ്മാവില്ലെന്നതുപോലെ മനസ്സില്ലെങ്കില്‍ അഹങ്കാരവുമില്ല, സൃഷ്‌ടിയുമില്ല. വിഷ്‌ണുവില്‍ നിന്നാണ്‌ ലോകം ഉത്ഭവിച്ചത്‌. ഈ കാണുന്ന ലോകം എന്നുപറയുന്നതു നമ്മുടെ മനസ്സില്‍ നിന്ന്‌ ഒരു മുട്ടയുടെ ആകൃതിയായി പ്രതിബിംബിച്ചിട്ടുള്ളത്‌. വിഷ്‌ണുവിന്റെ നാഭിയില്‍ നിന്ന്‌ ജാതനായ ബ്രഹ്മാവിന്‌ അണ്‌ഡജന്‍ എന്ന പേരുവരാന്‍ കാരണം ഇതാണ്‌. `ജീവ: ശിവഹോം' എന്നതത്വമനുസരിച്ച്‌ ജീവന്‍ തന്നെയാണ്‌ ശിവന്‍.
അതായത്‌ ശിവന്‍, വിഷ്‌ണു, ബ്രഹ്മാവ്‌ തുടങ്ങിയവയെല്ലാം മനുഷ്യനുമായി ബന്ധപ്പെട്ടതാണ്‌. പൂര്‍വ്വികരായ മുനിമാരും ഋഷിമാരും സാഹിത്യപരമായി നിര്‍വ്വചിച്ച അത്തരം സങ്കേതങ്ങളെ പില്‍ക്കാലത്ത്‌ വന്നവര്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ്‌ ലോകം ഭരിക്കുന്നത്‌ ത്രിമൂര്‍ത്തികളാണെന്ന്‌ പ്രചരിപ്പിക്കാനിടയായത്‌ എന്നര്‍ത്ഥം. ദേവന്‍മാരും ദേവികളും അവതാരങ്ങളുമെല്ലാം ഇതേ തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ സിദ്ധവേദം പറയുന്നത്‌.

സരസ്വതി
ഏറ്റവും തെറ്റിദ്ധരിക്കപെട്ട ഒരു സങ്കേതമായാണ്‌ സിദ്ധവേദം സരസ്വതിയെ കണ്ടെത്തുന്നത്‌. അതേ സമയം ബ്രഹ്മാവ്‌ ഒരു ദേവനല്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമായി സരസ്വതിയെ കാണാവുന്നതാണ്‌. വേദങ്ങള്‍ പ്രകാരം സരസ്വതി ബ്രഹ്മാവിന്റെ മകളും ഭാര്യയും അനുജത്തിയും അമ്മയുമാണ്‌. പ്രായോഗികയുക്തി പ്രകാരം അങ്ങനെയൊരു ബന്ധം സാധ്യമല്ല. അതേസമയം മനശാസ്‌ത്രപരമായി അത്‌ സാധ്യമാണെന്ന്‌ സ്വാമി തെളിയിക്കുന്നു.
`` സരസ്വതി എന്നത്‌ നാക്ക്‌ അതായത്‌ ശബ്‌ദം ആകുന്നു. ശബ്‌ദമാണു ശക്തി. അത്‌ സ്‌ത്രീയാകുന്നു. അഹങ്കാരമെന്നത്‌ ദേഹമല്ലാത്തതായ ഈ ജഡത്തെ ദേഹമെന്നഭിമാനിച്ചുകൊണ്ടിരിക്കുന്നത്‌. അതിനാല്‍ ഈ ജഡമത്ര ബ്രഹ്മാവുകുന്നത്‌. അഹങ്കാരമായ ഈ ജഡത്തില്‍ നാക്കുണ്ടായതിനാല്‍ അത്‌ മകളായി അതിനാല്‍ സരസ്വതി ബ്രഹ്മാവിന്‌ മകളായിത്തീര്‍ന്നു. അഹങ്കാരമായിരിക്കുന്ന ഈ ജഡത്തില്‍ തന്നാല്‍ സൃഷ്‌ടിക്കപ്പെട്ടതിനാല്‍ ശബ്‌ദം മകളായി.ശബ്‌ദത്തില്‍ നിന്നാണ്‌ ലോകം ഉണ്ടായത്‌.
ശബ്‌ദമില്ലെങ്കില്‍ ലോകമെന്ന അവസ്ഥ തന്നെ ഇല്ല. ഉറങ്ങുമ്പോള്‍ ഞാനെന്ന അവസ്ഥയോ ലോകമെ ഇല്ല. അപ്പോള്‍ ശബ്‌ദം ഉണ്ടാക്കുവാന്‍ സാധിക്കുന്നതുമല്ല.ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍എന്ന അവസ്ഥയുണ്ടായി. അതാണ്‌ അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ്‌. ആ അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ്‌ തന്നില്‍നിന്നുണ്ടായ തന്റ മകളായിരിക്കുന്ന നാക്കുമായി പുണര്‍ന്ന്‌ അതായത്‌ സംയോഗം ചെയ്‌തു ശബ്‌ദമുണ്ടാക്കി. സംസാരിക്കുന്ന പ്രവര്‍ത്തിക്കുപയോഗിച്ചു. അതിനാല്‍ സരസ്വതി ബ്രഹ്മാവിന്‌ ഭാര്യയായി. ശബ്‌ദമില്ലെങ്കില്‍ യാതൊന്നുമില്ല ഞാനെന്ന അവസ്ഥയുമില്ല അതാണ്‌ ഉറങ്ങുമ്പോള്‍ ശബ്‌ദം ഉണ്ടാക്കുവാനോ കേള്‍ക്കുവാനോ സാധിക്കാത്തത്‌. എപ്പോള്‍ ശബ്‌ദം തട്ടുന്നുവോ അപ്പോള്‍ ഉറക്കം തെളിയുന്നു. അപ്പോള്‍ ആ ശബ്‌ദത്തില്‍ നിന്ന്‌ ഞാന്‍ എന്ന അവസ്ഥ ( അഹങ്കാരം) ഉണ്ടായി. അതിനാല്‍ സരസ്വതി അമ്മയായി. ശബ്‌ദത്തില്‍ നിന്ന്‌ ഞാന്‍ ആദ്യം ഉണ്ടായി. മുമ്പ്‌ ഞാനും അതിനുശേഷം ശബ്‌ദമായ സ്‌ത്രീയും ഉണ്ടായതിനാല്‍ സരസ്വതി ബ്രഹ്മാവിന്‌ ഉടപ്പിറന്നവളായി, അനുജത്തിയായി. ഇതാണ്‌ യഥാര്‍ത്ഥം- (ലോകക്ഷേമപ്രകാശിക-സ്വാമി ശിവാനന്ദ പരമഹംസരുടെ തത്വപ്രസംഗ സംഗ്രഹം-പേജ്‌ 31,32)
ബ്രഹ്മാവ്‌ ചതുര്‍മുഖമാണെന്ന വാദത്തെയും തത്വചിന്താപരമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്‌.. മുഖം എന്നത്‌ അറിവായിരിക്കുന്ന ജീവനാണ്‌. ആ മുഖം ആദിവസ്‌തുവായി മേലെ സ്ഥിതി ചെയ്യുന്നു. അതില്‍ നിന്ന്‌ നാലു മുഖങ്ങളുണ്ടായി, അവ മനം, ചിത്ത്‌. ബുദ്ധി, അഹങ്കാരം എന്നിവയാണ്‌. (അതേപുസ്‌തകം പേജ്‌ 31)
ബ്രഹ്മാവ്‌ സൃഷ്‌ടികര്‍ത്താവാകുന്നത്‌ എങ്ങനെയെന്ന്‌ അദ്ദേഹം വിവരിക്കുന്നുണ്ട്‌. ഒരു ശിശുവിന്റെ ഉദാഹരണം വിശദീകരിച്ചുകൊണ്ട്‌ അദ്ദേഹം സമര്‍ത്ഥിക്കുന്നത്‌ ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അവന്‌ മനവും ചിത്തവും ഉണ്ട്‌. എന്നാല്‍ എന്തെങ്കിലും സൃഷ്‌ടിക്കാന്‍ ശിശുക്കള്‍ക്ക്‌ സാധിക്കുന്നതല്ല. കുറച്ചു മുതിര്‍ന്നതിന്റ ശേഷം അവര്‍ക്ക്‌ ബുദ്ധിയുണ്ടാകുന്നു. ആസമയം നാം പറയുന്നതൊക്കെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഞാനെന്ന അവസ്ഥ പൂര്‍ത്തിയാകാത്തത്‌ കൊണ്ട്‌ ഒന്നും ഉണ്ടാക്കാന്‍ സാധ്യമല്ല. ഞാനെന്ന അഹങ്കാരം പൂര്‍ണ്ണമാകുമ്പോള്‍ അവര്‍ എന്തെങ്കിലും ഉണ്ടാക്കുന്നു. ( സിദ്ധവേദം പേജ്‌ 228)
ചുരുക്കത്തില്‍ ത്രിമൂര്‍ത്തികളാണ്‌ ദൈവങ്ങളെന്ന സങ്കല്‌പത്തെയും അദ്ദേഹം പൊളിച്ചെഴുതി . യഥാര്‍ത്ഥ ഈശ്വരനെ കണ്ടെത്താനുളള വഴികളില്‍ സംഭവിച്ച പാളിച്ചകളില്‍ ഒന്നു മാത്രമാണ്‌ പ്രസ്‌തുത സങ്കല്‌പമെന്നും അദ്ദേഹം സ്ഥാപിച്ചു.

മതങ്ങള്‍

ലോകത്ത്‌ ഒരൊറ്റ മതമേയുള്ളൂവെന്നാണ്‌ സ്വാമി ശിവാനന്ദ പരമഹംസരുടെ ദര്‍ശനം. അത്‌ ഈശ്വരമതമാണ്‌.ഈശ്വരസേവയാണല്ലോ എല്ലാമതങ്ങളുടെയും അടിസ്ഥാനം. യഥാര്‍ത്ഥ ഈശ്വരന്‍ നമ്മില്‍ തന്നെ ഇരിക്കുമ്പോള്‍ ആ ഈശ്വരനെ ജഢത്തിനു വെളിയില്‍ അന്വേഷിക്കുന്നതാണ്‌ പല മതങ്ങളുണ്ടാകാന്‍ കാരണം. ഈശ്വരമതം എന്താണെന്നറിയാതെ ആളുകള്‍ പല തരത്തിലുള്ള എടുപ്പുകളുണ്ടാക്കി അവയെ ദേവാലയങ്ങളെന്നു വിളിക്കുകയും അതില്‍ ബിംബാദികള്‍ പ്രതിഷ്‌ഠിക്കുകയും ചെയ്‌തപ്പോഴാണ്‌ ഇന്ന്‌ നാം മതസ്ഥാപകരെന്ന്‌ വിളിക്കുന്ന പല മഹാന്‍മാരും ഉദയം ചെയ്‌തത്‌.ഇവര്‍ സ്വന്തം ബുദ്ധിയുപയോഗിച്ച്‌ യാഥാര്‍ത്ഥ്യം അന്വേഷിക്കുകയും കണ്ടെത്തുകയും അത്‌ പ്രചരിപ്പിക്കുവാന്‍ കഷ്‌ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുകയും ചെയ്‌തു. ലോകമെന്നത്‌ തന്റെ ശക്തിയില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നും ആ ശക്തിയെ തന്നില്‍ തന്നെ അടക്കം ചെയ്യേണ്ടതുമാണെന്ന യാഥാര്‍ത്ഥ്യമാണ്‌ ഈ മഹാത്മാക്കള്‍ കണ്ടെത്തിയത്‌ എന്നാണ്‌ ശിവാനന്ദ സ്വാമികളുടെ അഭിപ്രായം.
ഹിന്ദുമതത്തെക്കുറിച്ച്‌ `സിദ്ധവേദ'ത്തിന്റെ ഇരുപതാം അദ്ധ്യായത്തില്‍ ശിവാനന്ദപരമഹംസര്‍ പറയുന്നതിങ്ങനെ ``ഹിന്ദുമതമെന്നത്‌ ഇന്ദുമതമാണ്‌. മതം എന്നത്‌ സ്ഥാപനയാണ്‌. എന്തിനെയാണ്‌ സ്ഥാപിക്കേണ്ടതെന്നാല്‍ ചന്ദ്രനെയാണ്‌.ചന്ദ്രനെന്നതു മനസ്സാണ്‌. ആ മനസ്സാകുന്ന ചന്ദ്രനെ ഈശ്വരനായിരിക്കുന്ന ജീവനില്‍ സ്ഥാപിക്കുന്നത്‌ ഇന്ദുമതം.'' (വേ.355)
ഈശ്വരമതത്തെ അറിയാതിരുന്ന ഒരു കാലഘട്ടത്തില്‍ ബുദ്ധനെന്ന ഒരു മഹാന്‍ ഉത്ഭവിക്കുകയും അദ്ദേഹം ഈശ്വരമതത്തിന്റെ തത്വം ഗ്രഹിച്ച്‌ ഈശ്വരവിചാരം ചെയ്യേണ്ട യഥാര്‍ത്ഥ മാര്‍ഗം സ്ഥാപിക്കുകയും ചെയ്‌തു. അതിന്‌ ആ മഹാന്‍ പുരോഹിതനായി . അദ്ദേഹത്തിന്റെ പേര്‌ ബുദ്ധന്‍ എന്നായത്‌ കൊണ്ട്‌ ആളുകള്‍ അദ്ദേഹം സ്ഥാപിച്ച ദര്‍ശനത്തെ ബുദ്ധമതം എന്നു വിളിക്കുന്നു.യഥാര്‍ത്ഥത്തില്‍ അദ്ദേഹം സ്ഥാപിച്ചത്‌ ഈശ്വരമതം തന്നെയായിരുന്നുവെന്നാണ്‌ `സിദ്ധവേദം' പറയുന്നത്‌ (പേജ്‌: 356)
ക്രിസ്‌തുവും മുഹമ്മദ്‌ നബിയും ചെയ്‌തതും മറ്റൊന്നുമല്ല എന്നും സിദ്ധവേദത്തില്‍ കാണാം. ഇരുവരും അവരവരുടെ കാലഘട്ടങ്ങളില്‍ ഈശ്വരവിചാരം ചെയ്യേണ്ടതിന്റെ ന്യായമായ മാര്‍ഗ്ഗം കാട്ടികൊടുക്കുക മാത്രമാണ്‌ ചെയ്‌തത്‌. ആ വഴി കാണിച്ചുകൊടുത്തവരുടെ പേരുകള്‍ക്കനുസരിച്ച്‌ കാലക്രമത്തില്‍ അവരുടെ ദര്‍ശനങ്ങളെ ക്രിസ്‌തുമതം എന്നും മുഹമ്മദീയ മതം എന്നും വിളിച്ചുപോന്നതെന്നാണ്‌ ശിവാനന്ദ പരമഹംസര്‍ വിശദീകരിക്കുന്നത്‌.
ചുരുക്കത്തില്‍ ഈശ്വരമതത്തിന്റെ യഥാര്‍ത്ഥ ദര്‍ശനങ്ങളെ മനസ്സിലാക്കുന്നതിനു പകരം നേര്‍വഴി കാണിച്ചുകൊടുത്ത മഹാത്മാക്കളെ പുരോഹിതരായി ഗണിച്ചതാണ,്‌ ലോകത്ത്‌ നാനാതരത്തിലുള്ള മതങ്ങളുണ്ടാവാനിടയാക്കിയത്‌ എന്ന്‌ മനസ്സിലാക്കാം.


ജാതി

സ്വാമി ശിവാനന്ദ പരമഹംസര്‍ ജീവിച്ചിരുന്ന കാലഘട്ടം ജാതീയമായ വിവേചനങ്ങളുടെയും അയിത്തത്തിന്റെയും കാലഘട്ടമായിരുന്നു. ഇത്തരം ദുരാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ താത്വികമായും പ്രായോഗികമായും പോരാടിയതിലൂടെയാണ്‌ അദ്ദേഹം ഒരു നവോദ്‌ഥാന നായകനാകുന്നത്‌.
ജാത്യാചാരങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ശ്രീനാരായണ ഗുരുവിനെ നാ. നവോത്ഥാന നായനായി കാണുമ്പോള്‍ മലയാളി തന്നെയായ ശിവാനന്ദ പരമഹംസരെ നാം ഓര്‍ക്കാറില്ല. അധഃസ്ഥിത വി?ാഗമായി കണക്കാക്കപ്പെട്ടിരുന്ന ഈഴവ സമുദായത്തെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരാനും ജാതീയമായ വേര്‍തിരിവുകളില്ലാത്ത ഒരു സമൂഹത്തിനും വേണ്ടിയാണ്‌്‌്‌്‌്‌ നാരായണ ഗുരു ശ്രമിച്ചെതെങ്കില്‍ ജാതി-മത ?േദം തന്നെയില്ലാത്ത ഒരു പുതിയ ജീവിതരീതിയാണ്‌ ശിവാനന്ദ പരമഹംസര്‍ സ്വപ്‌നം കണ്ടത്‌. ?ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌? എന്ന നാരായണഗുരുവിന്റെ ലോകം, പക്ഷെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്‌ പരമഹംസര്‍ക്കാണ്‌. നാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും പിന്നോട്ടു പോകുന്ന കാഴ്‌ചയാണ്‌ അദ്ദേഹത്തിന്റെ പിന്‍ തലമുറക്കാരിലൂടെ നാം കാണുന്നത്‌. അതേസമയം പരമഹംസരുടെ ശിശ്യന്‍മാരും അനുയായികളും തികച്ചും അച്ചടക്കമുളള ഒരു സമൂഹമായി ഇന്നും നിലകൊളളുന്നു.
ജാതിയെക്കുറിച്ചുളള ശിവാന്ദ പരമഹംസരുടെ കാഴ്‌ചപ്പാടുകള്‍ ഇങ്ങനെ സംഗ്രഹിക്കാം:-
മാനവ ലോകത്തിന്‌ ഒരൊറ്റ ജാതിയേ ഉളളൂ- മനുഷ്യ ജാതി. പൂര്‍വ്വീകരായ ഋഷിമാരോ മറ്റു മഹാത്മാക്കളോ മറ്റൊരു ജാതിയെക്കുറിച്ച്‌ സൂചിപ്പിച്ചിട്ടു പോലുമില്ല. ഇടക്കാലത്ത്‌ വന്ന ചില അജ്ഞാനികളാണ്‌ ജാതി സമ്പ്രദായം എന്ന ഒന്നുണ്ടാക്കിയത്‌. ഒരു പശുവിനെ കാണുകയെ അതിന്റെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത്‌ ഫശു എന്ന ജാതിയാണെന്ന്‌ നാ. തിരിച്ചറിയാണുണ്ട്‌. എന്നാല്‍ അതു പോലെ ഒരു തരത്തിലുളള ജാതി ചിഹ്നങ്ങളും ധരിക്കാത്ത ഒരാളെ കാണുമ്പോള്‍ അയാള്‍ ഇന്ന ജാതിക്കാരനാണെന്ന്‌ നമുക്ക്‌ തിരിച്ചറിയാന്‍ സാധിക്കുമോ? അതിനര്‍ത്ഥം നാം ഇപ്പോള്‍ കരുതുന്ന പോലുളള ജാതി സമ്പ്രദായം തികച്ചും പ്രകൃതിവിരുദ്ധമാണ്‌ എന്നാണ്‌. അതിനര്‍ത്ഥം ലോകത്ത്‌ പശുജാതി പോലെ, പക്ഷി ജാതി പോലെ മനുഷ്യജാതി എന്ന ഒരൊറ്റ ജാതിയേ നമുക്കുളളൂ എന്നാണ്‌. ബാക്കിയുളളതെല്ലാം ആരുടെയോ കൈകട്‌ത്തലിന്റെ ഫലമായി ഉണ്ടായതാണ്‌.
ജാതിയെക്കുറിച്ചുളള ഈ നിര്‍വ്വചനത്തിന്‌ ഒരു പക്ഷെ ഇന്ന്‌ വലിയ ഒരു പുതുമയൊന്നും തോന്നിയേക്കില്ല എങ്കിലും അദ്ദേഹം ജീ?വിച്ചിരുന്ന കാലഘട്ടത്തില്‍ വളരെ പ്രസക്തമായിരുന്നു. കാരണം,. ജാതിയെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയെത്തന്നെ തകിടം മറിക്കുകയായിരുന്നു അദ്ദേഹം. ലളിതവും ഉളളില്‍ത്തറക്കുന്നതുമായ ഉദാഹരണങ്ങള്‍ നിരത്തിയാണ്‌ തന്റെ ആദര്‍ശം അദ്ദേഹം പ്രചരിപ്പിച്ചത്‌.

അയിത്തത്തെക്കുറിച്ച്‌
ജാതി വ്യവസ്ഥയുടെ ഏറ്റവും നീച ?ാവമായ അയിത്തം ഒരു വിശ്വസത്തിന്റെ ?ാഗമായി കാണുന്ന സമൂഹത്തെയാണ്‌ അദ്ദേഹത്തിന്ന നേരിടാനുണ്ടായിരുന്നത്‌. പൂര്‍വ്വികര്‍ അനുഷ്‌ഠിച്ചു പോന്ന ?ആചാര?മാണിതെന്നും അതിനെ തളളിപ്പറയുന്നത്‌ ദൈവനിന്ദയാണെന്നുമുളള വിശ്വാസത്തെ അദ്ദേഹം നിശ്‌്‌്‌പ്ര?മാക്കിയത്‌്‌ പ്രസക്തവും അതേസമയം അപ്രതീക്ഷിതവുമായ മൂന്ന്‌്‌്‌ ചോദ്യങ്ങളിലൂടെയാണ്‌്‌്‌.
ഒന്ന്‌്‌്‌:- ലോകത്താകമാനമുളള മനുഷ്യനും മറ്റു ജീവജാലങ്ങളും ശ്വസിക്കുന്ന വായു, താഴ്‌ന്ന ജാതിക്കാരെന്നു മുദ്ര കുത്തപ്പെടുന്നവരത്രയും തൊട്ടശുദ്‌ഥമാക്കുന്നുവെന്നതിനാല്‍ മുന്തിയ ജാതിക്കാര്‍ ശ്വസിക്കാതിരിക്കുമോ?
രണ്ട്‌്‌്‌:- നമ്‌ാമുടെ ആഹാരപദാര്‍്‌്‌ത്ഥങ്ങളിലെ മുഖ്യ ഇനമായ അരി ഉണ്ടാക്കുന്നതും താഴ്‌ന്ന ജാതിക്കാരായി കരുതപ്പെടു്‌ന്നവരാണ്‌. അത്‌ വേവിച്ച്‌്‌്‌ ചോറുണ്ടാക്കിക്കഴിക്കുമ്പോള്‍ ഈ ജാതീയ വിചാരങ്ങള്‍ എവിടെപ്പോകുന്നു.
മൂന്ന്‌്‌്‌:- പല ജാതിക്കാരെന്ന്‌ വിളിക്കപ്പെടുന്നവരും വല ജന്തുക്കളും കാ,്‌ടിച്ചതുമായ മലം ഒന്നു രണ്ടു കുന്നിക്കുരു കണക്കിനെങ്കിലും നാം ദിവസവും അറിയാതെ ?ക്ഷിക്കുന്നുണ്ട്‌്‌്‌; അവരുടെ മലത്തിലൂടെയെല്ലാം കയറിയിറങ്ങി വരുന്ന ഈച്ചകള്‍ നമ്മുടെ ?ക്ഷണത്തിലും മറ്റും വന്നിരിക്കുന്നത്‌്‌്‌ കാരണം. ഇങ്ങനെ ?ക്ഷണത്തില്‍ വന്നിരിക്കുന്ന ഈച്ച ഏതെങ്കിലും താഴ്‌ന്ന ജാതിക്കാരന്റെ മലത്തില്‍ ഇരുന്ന ശേഷമാണോ തന്റെ ?ക്ഷണത്തളികയിലുമെത്തിയിരിക്കുന്നതെന്ന്‌്‌്‌ ഏതെങ്കിലും മേല്‍ജാതിക്കാരന്‍ ശ്രദ്ധിക്കാറുണ്ടോ?
ഇത്തരം കൊച്ചുകൊച്ചു ചോദ്യങ്ങളിലൂടെയാണ്‌ അയിത്തവാദികളെ അദ്ദേഹം നേരിട്ടത്‌്‌. പതിവായി സം?വിക്കുന്ന കാര്യങ്ങളില്‍ പോലും പലതും അറിഞ്ഞോ അറിയാതെയോ സ്വന്തം ആദര്‍ശങ്ങള്‍ക്കു വിരുദ്ധമാണെന്ന്‌്‌്‌ അത്തരക്കാരെ ബോധ്യപ്പെടുത്താനും അതുവഴി അയിത്തം എന്ന ആചാരത്തിലെ പൊളളത്തരവും ബുദ്ധിശൂന്യതയും തുറന്നുകാണിക്കാനും അദ്ധേഹത്തിന്‌്‌്‌ സാധിച്ചു. പൂര്‍വ്വീകരായ ഋഷിവര്യന്‍മാരും മഹാജ്ഞാനികളും ഇത്തരം അബദ്ധം ചെയ്‌തുകൂട്ടുമെന്ന്‌്‌്‌ വിശ്വസിക്കുന്നത്‌്‌്‌ മഹാഗുരുനിന്ദയാണെന്നും അദ്ദേഹം വ്യകതമാക്കി്‌്‌്‌. (സിദ്ധവേദം)

ചാതുര്‍വര്‍ണ്ണ്യം
ജാതികളെ നിഷേധിച്ച ശിവാനന്ദ പരമഹംസര്‍ ചാതുര്‍ വര്‍ണ്ണ്യത്തെ സ്ഥാപിക്കുകയാണ്‌ ചെയ്‌തത്‌. പക്ഷെ, വര്‍ണ്ണമെന്നാല്‍ ?ജാതി? എന്നല്ല അര്‍ത്ഥം എന്നുമാത്രം. മനുഷ്യ മനസ്സിന്റെ നാലു രൂപങ്ങളെയാണ്‌ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നിവകൊണ്ടുദ്ദേശിക്കുന്നത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ ദര്‍ശനം. ഇവ യഥാക്രമം മനസ്സ്‌, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വേദത്തിന്റെ അധികാരസ്ഥനെയാണല്ലോ ബ്രാഹ്മണന്‍ എന്നു വിളിക്കുന്നത്‌. ?വേദ?മെന്നാല്‍ ?അറിവ?്‌ എന്നാണ്‌ അര്‍്‌ത്ഥം. നമ്മുടെ ഉളളില്‍ അറിവിന്റെ അധികാരസ്ഥന്‍ നമ്മുടെ മനസ്സാണ്‌. മനസ്സ്‌ ഇല്ലെങ്കില്‍ യാതൊരറിവുമില്ല. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണന്‍ എന്നു പറയുന്നത്‌ അവന്റെ മനസ്സു തന്നെയാണ്‌.
ലോകത്തില്‍ ബ്രാഹ്മണനെക്കാള്‍ കേള്‍വി ക്ഷത്രിയനാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ആ ക്ഷത്രിയന്‍ നമ്മുടെ ഉളളിലെ ചിത്തം ആണ്‌. ക്ഷത്രിയന്റെ പ്രവൃത്തി ദുഷ്ട നിഗ്രഹത്തിലൂടെയുളള ശിഷ്ട പരിപാലനമായാണ്‌ കണക്കാക്കപ്പെടുന്നത്‌. ദുഷ്ടന്‍ എന്നത്‌ നമ്മുടെ ഉളളിലുണ്ടാവുന്ന ദുഷ്ടവിചാരങ്ങളാണ്‌. (സിദ്ധ സങ്കേതങ്ങള്‍ പ്രകാരം അവ ?രാഗ-ദ്വേഷാ?ദികളാണ്‌. ഇത്തരം ദുഷ്ട വിചാരങ്ങളെ വെട്ടിമാറ്റി മനസ്സിനെ ശുദ്ധീകരിക്കുമ്പോള്‍ അതാണല്ലോ ചിത്തം എന്ന്‌ നാം വിശേഷിപ്പിക്കുന്നത്‌.
വൈശ്യനു ഗോരക്ഷ, വാണി?ം തുടങ്ങിയ വേലകളാണ്‌ നിര്‌ണ്ണയിച്ചിട്ടുളളത്‌. മനസ്സിന്റെ കാര്യത്തില്‍ ഈ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അതിനെ നാ. ബുദ്ധി എന്നു വിശേഷിപ്പിക്കുന്നു. അറിവിനെയും തിരിച്ചറിവിനെയും പരസ്‌പരം ബന്ധിപ്പിക്കുന്ന വ്യാപാരമാണ്‌ ബുദ്ധി. അത്‌ കൊണ്ട്‌ മനസ്സിന്റെ കാര്യത്തില്‍ വൈശ്യവി?ാഗം ബുദ്ധി തന്നെ.
ശൂദ്രനെന്നത്‌ ഏറ്റവും താഴ്‌ന്ന വി?ാഗമായി കണക്കാക്കപ്പെടുന്നവനാണല്ലോ. യഥാര്‍ത്തത്തില്‍ മാറ്റി നിര്‍ത്തേണ്ടവന്‍ മനുഷ്യനല്ല, മറിച്ച്‌ മനസ്സിനുളളിലെ ?ശൂദ്രനെ?യാണ്‌. ?ഞാന്‍? എന്ന അഹങ്കാരമാണ്‌ ഈ ശൂദ്രന്‍. അഹങ്കാരത്തിന്‌ പല ?ജാതി?കളുണ്ട്‌. സ്ഥാനി, മാനി, പണ്ഡിതന്‍ തുടങ്ങിയവ അതിന്റെ വക?േദങ്ങളാണ്‌. അഹങ്കാരത്തിന്‌ എണ്ണിയാലൊടുങ്ങാത്ത ?ജാതി?കളുളളത്‌ കൊണ്ടാണ്‌ അത്‌ ശൂദ്രനെന്ന്‌ വിളിക്കപ്പെടുന്നത്‌.

മനുഷ്യന്‍


പ്രകൃതിയില്‍ കാണപ്പെടുന്ന സൃഷ്ടി വ്യത്യാസങ്ങള്‍ എല്ലാം ജീവന്‍ ന്നെ ഈശ്വരന്‍ ഇരിക്കുന്ന ഗൃഹങ്ങളുടെ വ്യത്യാസമല്ലാതെ ജീവന്റെ വ്യത്യാസമല്ല എന്നാണ്‌ ശിവാനന്ദ പരമഹംസരുടെ കാഴ്‌ചപ്പാട്‌. അതായത്‌ എല്ലാ ജഢങ്ങള്‍ക്കുളളിലും സ്ഥിതി ചെയ്യുന്ന ആത്മാവ്‌ ഒന്നു തന്നെയാണ്‌ എന്നര്‍ത്ഥം. അവക്കിടയില്‍ ''നിത്യാനിത്യ വസ്‌തു വിവേകം'' ചെയ്യുന്നവന്‍ അഥവാ മനനം ചെയ്യുന്നവനാണ്‌ മനുഷ്യന്‍. നിത്യമായിട്ടുളളതും അനിത്യമായിട്ടുളളതും ഏതൊക്കെ കാര്യങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അനിത്യമായിട്ടുളളവ ഉപേക്ഷിച്ച്‌ നിത്യമായിട്ടുളളത്‌ മാത്രം സ്വീകരിക്കുക എന്നതാണ്‌ മനനം ചെയ്യുക എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌.
യഥാര്‍്‌ത്ഥത്തില്‍ മനുഷ്യരെന്നഭിമാനിക്കുന്നവരാണ്‌ മഗങ്ങളെന്നാണ്‌ ശിവാനന്ദപരമഹംസരുടെ വീക്ഷണം. രാഗ-ദ്വേഷാദികളെ കൈവിട്ട്‌ സ്വന്തം ജീവശക്തിയെ തന്നില്‍ തന്നെ ഒതുക്കി നിര്‍ത്തുന്നത്‌ കൊണ്ടാണ്‌ പരസഹായമില്ലാതെ പോലും മൃഗങ്ങള്‍ക്ക്‌ ജീവിക്കാന്‍ സാധിക്കുന്നത്‌. തങ്ങളുടെ ഭക്ഷണം, പാര്‍്‌പ്പിടം തുടങ്ങിയവ കണ്ടെത്തുന്നതിനോ വഴി തെറ്റിയാല്‍പ്പോലും ആരോടും ചോദിക്കാതെ ന്വന്തം വാസസ്ഥലത്തെത്തുന്നതിനോ അവക്കു പ്രയാസമില്ലാത്തതും ഇക്കാരണം കൊണ്ടു തന്നെയാണ്‌. അറിവ്‌ വായുവാണ്‌. ആ വായു മൃഗങ്ങള്‍ക്ക്‌ സ്വാധീനവുമാണ്‌. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ശ്വാസഗതി എപ്രകാരമാണോ ഏകഗതിയില്‍ ഉളളത്‌- അതായത്‌ മറ്റു പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിയാതെ നിലനില്‍ക്കുന്നത്‌- അതേ അവസ്ഥയിലാണ്‌ ഇതര ജീവജാലങ്ങള്‍ക്ക്‌ എല്ലാകാലത്തും ഉളളത്‌. അതായത്‌ അവയുടെ ജീവശക്തി അനാവശ്യമായി പുറത്ത്‌ പോയി നശിക്കാതെ അവയുടെ ഉളളില്‍ തന്നെ നിയന്ത്രണവിധേയമായിരിക്കുന്നു എന്ന്‌ സാരം. അറിവായിരിക്കുന്ന, ജീവശക്തിയായിരിക്കുന്ന വായു അവയ്‌ക്ക്‌ നിയന്ത്രണ വിധേയമാണ്‌. ഈ വായുവിന്റെ ഏകഗതിയിലൂടെയാണ്‌ കാര്യങ്ങള്‍ സ്വയം തിരിച്ചറിയാന്‍ അവക്കു സാധിക്കുന്നത്‌. ഇതിനെയാണ്‌ വിശേഷബുദ്ധി എന്ന്‌ വിളിക്കേണ്ടത്‌ എന്നാണ്‌ പരമഹംസരുടെ പക്ഷം.
പ്രവര്‍ത്തിയിലൂടെയാണ്‌ ഒരാള്‍ താന്‍ മനുഷ്യനാണ്‌ അഥവാ വിശേഷബുദ്ധിയുളളവനാണ്‌ എന്ന്‌ സ്ഥാപിക്കേണ്ടത്‌. മനുഷ്യനാകുമ്പോഴാണ്‌ മോക്ഷം ലഭിക്കുന്നത്‌. അതായത്‌ സ്വന്തം ജീവശക്തി പുറത്തേക്ക്‌ വ്യാപിക്കാതെ തന്റെ ഉളളില്‍ തന്നെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിലൂടെയാണ്‌ വിശേഷബുദ്ധിയും മോക്ഷവും അതുവഴി മനുഷ്യ പദവിയും സാധ്യമാകുന്നത്‌.
നേരത്തെ നിത്യാനിത്യാങ്ങളെക്കുറിച്ച്‌ പരാമര്‌ശിച്ചിരുന്നുവല്ലോ. ശബ്ദം അനിത്യമാണ്‌ എന്ന തത്വമാണ്‌ സിദ്ധസമാജത്തിന്റേത്‌. അനിത്യമായ ശബ്ദത്തെ തന്നില്‍ത്തന്നെ ഒതുക്കുവാന്‍ കഴിയുമ്പോഴാണ്‌ മനുഷ്യനാവുന്നത്‌ എന്നതാണ്‌ മറ്റൊരു നിര്‍വ്വചനം. ആലോചനാസമയത്ത്‌ നാം ശബ്ദമുണ്ടാക്കുകയോ മറ്റുളളവര്‍ ശബ്ദമുണ്ടാക്കുന്നത്‌ ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ല. അതുപോലെ മനന സമയത്തും യാതൊരു ശബ്ദവും ഉണ്ടാക്കുവാന്‍ സാധിക്കു്‌ന്നതല്ല. അപ്പോള്‍ ശബ്ദം നമ്മില്‍ ഒതുങ്ങുന്നു. അതേസമയം നമ്മുടെ മനസ്സ്‌ നമ്മില്‍ ലയിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ മോക്ഷം പ്രാപിക്കുന്നതും മനുഷ്യനാവുന്നതും

സിദ്ധവിദ്യ


സിദ്ധവിദ്യയുടെ അടിസ്ഥാനം പ്രാണായാമമാണ്‌. സംസ്‌കൃതത്തില്‍ ?പ്രാണന്‍ ? എന്നാല്‍ ശ്വാസം എന്നും ?യാമം? എന്നാല്‍ നിയന്ത്രണം എന്നുമാണ്‌ അര്‍ത്ഥം. യോഗാവിധിപ്രകാരം ശ്വാസനിയന്ത്രണം നടത്താനുളള ഒരു വിദ്യയാണ്‌ പ്രാണായാമം. സമാധി അഥവാ ദിവ്യമരണം പ്രാപിക്കുവാനുളള 8 മാര്‍്‌ക്ഷങ്ങളിലൊന്നായാണ്‌ പ്രാണായാമത്തെ എണ്ണാറുളളത്‌. സുഖകരമായ ഉച്ഛ്വാസം സാധ്യമാക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ചിന്തകളിലേക്ക്‌ മനസ്സിനെ നയിച്ച്‌ പൂര്‍ണ്ണ ഏകാഗ്രത കൈവരിക്കലാണ്‌ ഈ വിദ്യ. (ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ ഓഫ്‌ വേള്‍ഡ്‌ റിലീജ്യന്‍സ്‌- പേജ്‌: 864)
എന്നാല്‍ സിദ്ധമാര്‍ക്ഷത്തില്‍ ജപം എന്നറിയപ്പെടുന്ന പ്രാണായാമം ഈശ്വരസേവയായിത്തന്നെയാണ്‌ കണക്കാക്കപ്പെടുന്നത്‌. സ്വന്തം ജീവനെ പുറത്തേക്ക്‌ നവദ്വാരങ്ങളിലൂടെ പുറത്തേക്ക്‌ വിട്ട്‌ നശിപ്പിക്കാതെ ജഢത്തിനുള്ളില്‍ മേല്‍പോട്ടും കീഴ്‌പോട്ടും നടത്തിച്ച്‌ മോക്ഷം പ്രാപിക്കുവാനുളള മാര്‍ക്ഷം പ്രാണായാമം തന്നെയാണ്‌. അത്‌്‌്‌കൊണ്ടാണ്‌്‌്‌ സിദ്ധമാര്‍ക്ഷത്തിലുളള ഏക ആരാധനാരീതിയായി പ്രാണായാമം മാറിയത്‌്‌. ഇങ്ങനെ ജപസമയത്ത്‌ മരിക്കുന്നവരെ സമാധി പ്രാപിച്ചതായി കണക്കാക്കി, കുഴിച്ചിടുന്നതിന്‌ പകരം പ്രത്യേകമായ സംവിധാനങ്ങളൊരുക്കി ഇരുത്തി മറവുചെയ്യുകയാണ്‌ പതിവ്‌.

ജപസമയങ്ങള്‍
സിദ്ധാശ്രമങ്ങളില്‍ ദിസവും 8 മണിക്കൂര്‍ വീതം, അഥവാ ദിവസത്തിന്റെ മൂന്നിലൊരു ?ാഗം സിദ്ധ വിദ്യ പ്രയോഗിക്കുന്നതിനായി മാത്രം മാറ്റിവെക്കുന്നു. 4 സമയങ്ങളിലായാണിത്‌. പുലര്‍ച്ചെ 3 മണി മുതല്‍ 5.20 വരെ, ഉച്ചക്ക്‌്‌ 12 മുതല്‍ 2.20 വരെ, സന്ധ്യാസമയത്ത്‌ 6 മുതല്‍ 7 വരെ, രാത്രി 7.30 മുതല്‍ 9.50 വരെ എന്നിങ്ങനെയാണിത്‌. ആശ്രമങ്ങള്‍ക്കു പുറത്ത്‌ സിദ്ധസമാജാദര്‍ശങ്ങള്‍ സ്വീകരിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ തങ്ങളുടെ സൗകര്യങ്ങളനുസരിച്ച്‌ സമയം മാറ്റാവുന്നതാണ്‌.
സ്‌ത്രീപുരുഷന്‍മാര്‍ ഒരുമിച്ചാണ്‌ സിദ്ധവിദ്യ ചെയ്യുന്നത്‌. വടക്കോട്ട്‌ തിരിഞ്ഞ്‌, നിവര്‍ന്നിരുന്ന്‌, വളരെ സാവധാനത്തില്‍ വളരെ സാവധാനത്തില്‍ പ്രാണായാമം ചെയ്യുന്നു. യാതൊരു വിധത്തിലും വായു നിരോധം ചെയ്യരുതെന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
നഗ്നരൂപികളായാണ്‌ സിദ്ധവിദ്യ ചെയ്യേണ്ടത്‌ എന്ന്‌ നിര്‍ബന്ധമാണ്‌. അന്വേന്യം നോക്കാതെയും അന്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെയും വേണം പ്രാണായാമം ചെയ്യാന്‍. വിദ്യയിലെ രഹസ്യാനു?വങ്ങളെ പറയുകയോ ചോദിക്കുകയോ ചെയ്യരുത്‌ എന്നതും നിര്‍ബന്ധമായും പാലിക്കേണ്ട ഒരു ചട്ടമാണ്‌. വിദ്യ പ്രവര്‍ത്തിച്ച്‌ ബ്രഹ്മാനന്ദം അനു?വപ്പെടുന്നപോള്‍ വേറിട്ട്‌ മൗനത്തില്‍ ഇരിക്കണം. വിദ്യാസമയത്ത ്‌ ഉറങ്ങുവാനോ മറ്റെന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുവാനോ പാടില്ല. മാത്രകമല്ല, താന്‍ വലിയ സിദ്ധനെന്ന്‌ രഅ?ിരമാരിച്ച്‌ എന്തെങ്കിലും അത്ഭുദങ്ങള്‍ കാണിക്കാന്‍ തുനിയുന്നത്‌ വലിയ പാതകമായാണ്‌ സിദ്‌്‌ധസമാജം കാണുന്നത്‌.
പ്രാണായാമം പുരാതനകാലം മുതല്‍ക്കു തന്നെ നിലവിലുളള ഒരു മാനസികാരോഗ്യ സംരക്ഷണ വിദ്യയാണ്‌. പ്രസ്‌തുതയോഗവിദ്യയെ മുഖ്യ ആരാധനാമാര്‍ക്ഷമാക്കിയതിലൂടെ അ?ൗതികമായ ശക്തികളല്ല, മറിച്ച്‌ നമ്മുടെ മനസ്സ്‌ തന്നെയാണ്‌ നമ്മെ നിയന്ത്രിക്കുന്നതും ഒരു പരിധി വരെ ലോകം നിയന്ത്രിക്കുന്നതും എന്ന്‌ സ്ഥാപിക്കുകയാണ്‌ ശിവാനന്ദ പരമഹംസര്‍ ചെയ്‌തിട്ടുളളത്‌.

സിദ്ധാശ്രമങ്ങള്‍


സിദ്ധസമാജത്തിന്റെ ആദര്‍ശങ്ങള്‍ പൂര്‍ണ്ണമായി ഗ്രഹിക്കുകയും ലോകസേവനം ആഗ്രഹിക്കുകയും ചെയ്യുന്ന ആര്‍ക്കും സിദ്ധാശ്രമത്തില്‍ ചേരാം. ജാതീയവും മതപരവും കുടുംബ പരവുമായ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു വേണം ആശ്രമത്തില്‍ ചേരാന്‍. സ്വന്തം പേരിലുളള സ്വത്ത്‌ സമാജത്തിലേക്ക്‌ ചേര്‍ക്കുകയോ അനന്തരാവകാശികള്‍ക്ക്‌ വിട്ടു കൊടുക്ക്‌ുകയോ ചെയ്‌ത ശേഷം മാത്രമേ ആശ്രമത്തില്‍ ചേരാനാവൂ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളിലോ മറ്റോ അംഗമല്ല എന്നു തെളിയിക്കുന്നതിന്‌ വില്ലേജ്‌ ഓഫീസറുടെയോ സ്ഥലം പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടറുടെയോ സര്‍ട്ടിഫിക്ക്‌റ്റും ഹാജരാക്കണം. ശേഷം സമാജ ചട്ടങ്ങള്‍ വായിച്ചു കേട്ടും ആശ്രമജീവിതം കണ്ടു മനസ്സിലാക്കിയും സിദ്ധവിദ്യ പഠിച്ച്‌ും കുറച്ച്‌ കാലം കഴിയണം. പ്രൊബേഷന്‍ പീരിയഡിനു ശേഷം ആശ്രമവാസികള്‍ക്ക്‌ അയാളെ ബോധിക്കുന്ന പക്ഷം അപേക്ഷാ ഫോമും ഉടമ്പടി പത്രവും രജിസ്റ്ററും ഒപ്പിട്ട്‌ കൊടുത്ത്‌ അടുത്ത ദിവസം മുതല്‍ ആശ്രമവാസിയാകാം.


ആശ്രമവാനിയാകുന്നതോടെ അയാള്‍ ഒരു കൂട്ടുകുടുംബത്തിലെ അംഗമാവുകയാണ്‌. അതോടെ ചില ചിട്ട വട്ടങ്ങള്‍ പാലിക്കുവാനും ചില നിയന്ത്രണങ്ങള്‍ക്ക്‌ വിധേയനാകുവാനും അയാള്‍ ബാധ്യസ്ഥനാണ്‌. അച്ചടക്കവും സമത്വവും ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുളളതാണ്‌ ഈ ചിട്ട വട്ടങ്ങള്‍.
വെള്ള വസ്‌ത്രം മാത്രം ധരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും വേണം. അന്യോന്യം കൂട്ടു കൂടുകയോ സ്വകാര്യം സംസാരിക്കുകയോ ചെയ്യാന്‍ പാടില്ല. എല്ലാ കൂട്ടമായി വേണം ചെയ്യാന്‍. ആശ്രമത്തിനകത്തുളളവരുമായോ പുറത്തുളളവരുമായോ പ്രത്യേക എഴുത്തു കുത്തുകള്‍ നടത്തുകയോ കത്ത്‌ അയക്കുകയോ ചെയ്യാന്‍ പാടില്ല. പുറത്തു പോകണമെങ്കില്‍ ആശ്രമം പ്രസിഡന്റിന്റെ പാസ്‌ നിര്‍ബന്ധമാണ്‌.
പരസ്‌പര ബഹുമാനത്തോടെയും സഹകരണ മനോഭാവത്തോടെയും ജീവിക്കാനുളള ഒരു ചുററുപാടാണ്‌ സിദ്ധാശ്രമത്തിലുളളത്‌. സഹസമാജസ്ഥരില്‍ പ്രായത്തിന്‌ മൂത്തവരെ അവരുടെ പേരിന്റെ കൂടെ ജ്യേഷ്‌ഠന്‍, ജ്യേഷ്‌ഠത്തി, അമ്മാമന്‍, അമ്മ, വലിയമ്മ എന്നിങ്ങനെ വിളിക്കണം എന്നാണ്‌ ചട്ടം. താഴെയുളളവരെ പേര്‌ പറഞ്ഞ്‌ വിളിക്കാം.
ജപസമയങ്ങളില്‍ കൃത്യമായി പങ്കെടുക്കണം എന്നത്‌്‌ നിര്‍ബന്ധമാണ്‌. രോഗകാരണങ്ങളോ മറ്റെന്തെങ്കിലും പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം ഇളവുണ്ട്‌.


സിദ്ധവിദ്യ ഗ്രഹിച്ച ഒരാളും ഒറ്റക്ക്‌ ഭക്ഷണം കഴിക്കരുത്‌ എന്നാണ്‌ നിയമം. ആശ്രമത്തിലുളളവര്‍ യാതൊരു വിധത്തിലും ഒററക്ക്‌ കഴിക്കാന്‍ പാടില്ല. അവര്‍ എ്‌പ്പോഴും കൂട്ടമായി ഇരുന്ന്‌ 'സഗ്‌ധി - സപീതി' ചട്ടം അനുസരിച്ച്‌ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഒരു പാത്രത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത്‌ ഏകരുചിയാക്കി അതിനെ ഒരേ ഇലയില്‍ വിളമ്പി അതില്‍ നിന്നും എല്ലാവരും ഒന്നിച്ചിരുന്ന്‌ വാരി ഉണ്ണുന്നതിനെയാണ്‌ 'സഗ്‌ധി' എന്ന്‌ പറയുന്നത്‌. ഒരേ പാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌' സപീതി '
മരപ്പുളി, കടുക്‌, ചായ, മത്സ്യ മാംസാദികള്‍, മുട്ട തുടങ്ങിയവയെല്ലാം സിദ്ധസമാജക്കാര്‍ക്ക്‌ വര്‌ജ്ജ്യമാണ്‌. കാപ്പി ഉപയോഗിക്കുന്നതിന്‌ തടസ്സമില്ല.






സിദ്ധവിദ്യ ഗ്രഹിച്ചവര്‍ക്ക്‌ തങ്ങളുടെ ഇഷ്ടപ്രകാരം സിദ്ധവിദ്യ ഗ്രഹിച്ച ആരെയും വിവാഹം ചെയ്യാനുളള സ്വാതന്ത്ര്യമുണ്ട്‌. ചടങ്ങുകളൊന്നുമില്ലാതെ ഓരോ പുഷ്‌പ ഹാരങ്ങള്‍ പരസ്‌പരം കഴുത്തിലണിഞ്ഞ്‌ വരിക്കുന്നതാണ്‌ ഏകചടങ്ങ്‌. നക്ഷത്രങ്ങളോ ജാതകങ്ങളോ താലികെട്ട്‌ ചടങ്ങുകളോ ആവശ്യമില്ല. എന്നാല്‍ ആശ്രമജീവിതത്തില്‍ ഇത്‌ സാധ്യമല്ല. കാരണം സിദ്ധദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്ന ഒരാള്‍ക്ക്‌ ഭാര്യ, ഭര്‍ത്താവ്‌ തുടങ്ങിയ ബന്ധങ്ങളൊന്നും പാടില്ലാത്തതാണ്‌. കൂട്ടുകുടുംബത്തിന്റെ സമത്വാദര്‍ശങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌ അങ്ങനെയുളള ബന്ധങ്ങള്‍. അത്‌കൊണ്ടുതന്നെ അതിനൊരു പ്രതിവിധിയെന്നോണം ആശ്രമത്തില്‍ സ്വതന്ത്ര ലൈംഗികത അനുവദനീയമാണ്‌. എന്നാല്‍ സംഭോഗ സമയത്ത്‌ അമിതമായി ശ്വാസം പുറത്തേക്ക്‌ വിടുന്നത്‌ വഴി ജീവനെ നശിപ്പിക്കുന്ന പ്രക്രിയ കൂടുതലാണെന്ന കാരണം കൊണ്ട്‌ ലൈംഗികത പാപത്തോടടുത്ത ഒരു അനുവദനീയ കാര്യമായാണ്‌ സിദ്ധസമൂഹം കണക്കാക്കുന്നത്‌. പ്രാണായാമം മൂലം ലഭിക്കുന്ന ബ്രഹ്മാനന്ദം നിമിഷ നേരത്തേക്കു മാത്രം ലഭിക്കുന്ന ലൈംഗികാന്ദത്തേക്കാള്‍ പതിന്മടങ്ങ്‌ കൂടുതലാണ്‌ എന്നതാണ്‌ ഇവരുടെ കാഴ്‌ച്‌പ്പാട്‌. സ്വതന്ത്രലൈംഗികത അനുവദനീയമാണെങ്കിലും ലൈംഗിക അരാജകത്വത്തിലേക്ക്‌ വഴുതി വീഴാതിരിക്കാനുളള ശ്രദ്ധയും സമാജം കൈക്കൊളളുന്നുണ്ട്‌. അത്‌ കൊണ്ടു തന്നെ 384 അംഗങ്ങളുളള സിദ്ധാശ്രമത്തില്‍ പോലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മാത്രമെ പിറക്കാറുളളൂ എന്നാണ്‌ ഒരു അന്തേവാസി പറഞ്ഞത്‌.


അഞ്ച്‌ സിദ്ധാശ്രമങ്ങളാണ്‌ സമാജത്തിനു കീഴില്‍ നിലവിലുളളത്‌. ഹെഡാഫീസുകൂടിയായ കോഴിക്കോട്‌ ജില്ലയിലെ വടകരസിദ്ധാശ്രമം, പേരാമ്പ്രക്കടുത്തുളള കായണ്ണ സിദ്ധാശ്രമം, കണ്ണൂരിലെ കരിമ്പത്തിനടുത്തുളള ഈയൂര്‍ സിദ്ധാശ്രമം, തിരുവനന്തപുരം കാട്ടാക്കടുത്തുളള മണ്ണൂര്‍ക്കര സിദ്ധാശ്രമം, തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ അമ്മപാളയം സിദ്ധാശ്രമം എന്നിവയാണവ. മലേഷ്യയിലെ പെനാഗ്‌ എന്ന സ്ഥല്‌തതും ഒരു ആശ്രമം ഉണ്ടായിരുന്നുവെങ്കിലും പിന്നീട്‌ പൂട്ടി.
സിദ്ധാശ്രമങ്ങളെല്ലാം പൊതുസമൂഹത്തിന്റെ ഇടപെടലുകളില്‍ നിന്നും പൂര്‍ണ്ണമായും അകന്നുമാറി ഒറ്റപ്പെട്ടാണ്‌ സ്‌്‌ഥിതിചെയ്യുന്നത്‌്‌. ഒരു വലിയ പ്രദേശം മുഴുവന്‍ ഭീമാകാരമായ മതിലുകളാല്‍ വേറിട്ട്‌്‌്‌്‌്‌്‌ നിര്‍ത്തിയാണ്‌ സിദ്ധാശ്രമങ്ങളെല്ലാം നിര്‍മ്മിച്ചിട്ടുളളത്‌. ഒരു സ്വയം പര്യാപ്‌്‌്‌തസമൂഹത്തിന്‌്‌്‌ ആവശ്യമുളളതെല്ലാം ഈ മതില്‍ക്കെട്ടിടത്തിനകത്തുണ്ടാവും. മരുന്ന്‌്‌്‌ വില്‍പ്പന, പുസ്‌്‌്‌തകവിതരണം, തുടങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ സാധാരണയായി ആശ്രമവാസികള്‍ പുറത്ത്‌്‌്‌ പോകാറില്ല.
സിദ്ധാശ്രമങ്ങള്‍ക്കു പുറമേ നിരവധി സിദ്ധവിദ്യാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. സിദ്ധസമാജാദര്‍ശങ്ങള്‍ പഠിക്കാനും സിദ്ധവിദ്യ അഭ്യസിക്കുവാനുമുളള കേന്ദ്രങ്ങളാണിവ. പെനാഗില്‍ ആശ്രമം പൂട്ടിയ സ്ഥലത്ത്‌്‌ ഇപ്പോള്‍ ഒരു സിദ്ധവിദ്യാകേന്ദ്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


സിദ്ധസമൂഹത്തെക്കുറിച്ച്‌ പുറം ലോകം കൂടുതലായി അറിയുന്നത്‌ അവരുടെ മരുന്നുകളിലൂടെയാണ്‌. ഏറ്റവും ഫലപ്രദമായ ആയുര്‍വേദ ഔഷധങ്ങളായാണ്‌ സിദ്ധാശ്രമമരുന്നുകളെ ജനങ്ങള്‍ കാണുന്നത്‌്‌. ആയുര്‍വേദ വിധിപ്രകാരം പൂര്‍ണ്ണമായ കൂട്ടുകള്‍ ഉള്‍പ്പെടുത്തിയും മായം ചേര്‍ക്കാതെയും നിര്‍മ്മാണ കാലാവധിക്രമം പൂര്‍ണ്ണമായും പാലിച്ചും നിര്‍മ്മിക്കപ്പെടുന്നത്‌്‌ കൊണ്ടാണ്‌ ഇവ വളരെ ഫലപ്രദമായി അറിയപ്പെടുന്നത്‌്‌ എന്നാണ്‌ മാനേജര്‍ കൃഷ്‌ണന്‍ പറയുന്നത്‌്‌. പുറത്ത്‌്‌ നിന്നും വരുന്ന വിദഗ്‌ദരുടെ സൂക്ഷ്‌്‌്‌മപരിശോധന കൂടി കഴിഞ്ഞ ശേഷം മാത്രമേ ഇവിടെ നിന്നും മരുന്നുകള്‍ വില്‍ക്കാനായി കൊണ്ടുപോകൂ.
സിദ്ധസമാജത്തിന്റെ ദൈനം ദിന നടത്തിപ്പുകള്‍ക്കുളള പ്രധാന വരുമാനമാര്‍ക്ഷം കൂടിയാണ്‌ മരുന്നു വില്‍പ്പന. ആശ്രമത്തിലെ 15 അംഗങ്ങള്‍ വീതം ദിവസവും മാറി മാറി ഔഷധനിര്‍മ്മാണശാലയില്‍ ജോലി ചെയ്യും. കൂലിക്ക്‌്‌്‌ വേണ്ടിയല്ല ജോലി ചെയ്യുന്നത്‌്‌ എന്നത്‌്‌ കൊണ്ടുതന്നെ മരുന്നിന്റെ ഗുണമേന്‍മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മാത്രമാണ്‌ ജോലിക്കാര്‍ക്ക്‌്‌്‌ ഉണ്ടാവുന്നത്‌്‌. അതുകൊണ്ടുതന്നെയാണ്‌ സിദ്ധസമാജം മരുന്നുകള്‍ക്ക്‌്‌്‌ ഫലമേറുന്നതും.


സിദ്ധസമാജത്തിന്‌ വടകര ആശ്രമത്തില്‍ സ്വന്തമായി ഒരു പ്രസ്‌്‌്‌ ഉണ്ട്‌്‌്‌. സമാജത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുളള മുഖ്യമാര്‍ക്ഷം പുസ്‌്‌്‌തകങ്ങള്‍ തന്നെയാണ്‌. 4 തെന്നിന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഇവിടെ ന്‌ിന്നും പുസ്‌്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌്‌്‌. പ്രധാനപുസ്‌തകങ്ങള്‍ ഇവയാണ്‌.

1. സിദ്ധവേദം
2. കേരളാനാചാരം
3. ലോകക്ഷേമപ്രകാശിക
4. സിദ്ധവിദ്യാര്‍ത്ഥികള്‍ക്കുളള നടപടിക്രമങ്ങള്‍
5. സിദ്ധവിദ്യ
6. ലോകശാന്തിക്കുളള ജീവിതം
7. ജാതി എന്നത്‌്‌ എന്ത്‌്‌്‌
8. സിദ്ധസമാജം

സിദ്ധവേദം ആണ്‌ സമാജത്തിന്റെ ആശയാദര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്ന പുസ്‌തകം. സ്വാമി ശിവാനന്ദ പരമഹംസര്‍ തന്റെ ഒരു ശിഷ്യനുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ്‌ ഈ പുസ്‌തകം.
തുല്ല്യജോലി എന്ന സിദ്ധാശ്രമനടപടി പ്രകാരം പുസ്‌തകരചനയും അച്ചടിയും ദൈനം ദിന ജോലികളില്‍പ്പെട്ടതാണ്‌. ഔഷധനിര്‍മ്മാണശാലയിലും അടുക്കളയിലും കരകൗശല വസ്‌തുനിര്‍മ്മാണത്തിലും പശുക്കളെ മേയ്‌ക്കുന്ന ജോലിയിലും മാറി മാറി ആശ്രമവാസികള്‍ ജോലിയെടുക്കുന്നു.


പാഠശാല
വടകരയില്‍ സമാജത്തിന്റെ ഒരു പാഠശാല പ്രവര്‍ത്തിക്കുന്നുണ്ട്‌ പത്താം ക്ലാസ്‌ വരെയുളള ഭൗതിക വിദ്യാഭ്യാസവും സിദ്ധദര്‍ശനങ്ങളുമാണ്‌ സിലബസ്‌. ഇതര ആശ്രമങ്ങളിലെ കുട്ടികളും ഇവിടെയാണഅ പഠിക്കുന്നത്‌. പഠനം പൂരി#ത്തിയാക്കിയ ശേഷം ഇവരെ ആശ്രമങ്ങളിലേക്ക്‌ തിരിച്ചയക്കും. സാധാരണയായി ആരും ഉപരിപഠനത്തിന്‌ പോകാറില്ല.

ആഘോഷം
സ്വാമി ശിവാനന്ദ പരമഹംസിുടെ ജന്‍മദിനമാണ്‌ സിദ്ധ സമുഹത്തിന്‌ ആകെയുളള ഒരു ആഘോഷം. കാര്‍ത്തിക ഉത്സവം എന്നാണ്‌ അതറിയപ്പെടുന്നത്‌. അന്ന്‌ ലോകത്താകമാനമുളള സിദധസമാജക്കാര്‍ സ്വാമിയുടെ സമാധി സ്‌തിതി ചെയ്യുന്ന വടകര ആശ്രമത്തിലെത്തും. അന്ന ദാനവും ജപവും മാത്രമാണ്‌ ആകെയുളള ആഘോഷപരിപാടികള്‍. സാട്ടുകാര്‍ക്കും അഗതികള്‍ക്കും രാവിലെയും ഉച്ചക്കും ഭക്ഷണം വിതരണം ചെയ്യും. കൂടാതെ ഇവിടെ തടിച്ചുകൂടുന്ന മുഴുവന്‍ സമാജാംഗങ്ങളും പങ്കെടുക്കുന്ന മഹാജപവും നടക്കും.

നടത്തിപ്പ്‌
എല്ലാവരും തുല്ല്യരായി ഗണിക്കപ്പെടുന്നുവെങ്കിലും സമാജത്തിന്റെ സുഗമമായ നടത്തിപ്പിന്ന്‌ 5 ജനറല്‍ ഓാഫീസര്‍മാരടങ്ങുന്ന ഒരു സമിതി പ്രവര്‍ത്തിക്കുന്നുണ്ട്‌. ജനറല്‍ പ്രസിഡന്റ്‌്‌, ജനറല്‍ സെക്രട്ടറി, ജനറല്‍ റെപ്രസന്റേറ്റീവ്‌, ജനറല്‍ ട്രഷറര്‍, മിനുട്ട്‌ എഡിറ്റര്‍ എന്നിവരാണിവര്‍. സമാജം ജനറല്‍ ബോഡിയാണ്‌ ഇവരെ തെരെഞ്ഞെടുക്കുന്നത്‌. ഇവര്‍ക്കു പുറമെ ഓരോ ആശ്രമങ്ങള്‍ക്കും നടത്തി്‌പ്പിനായി 5 പേരടങ്ങുന്ന ഒരു സമിതിയുണ്ട്‌.
സമാജത്തിന്റെ ഉന്നതാധികാരി ജനറല്‍ പ്രസിഡന്റ്‌്‌്‌ ആണ്‌. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ പുറത്താക്കുന്നതിനുമുളള അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്‌തമാണ്‌. ഓരോ ആശ്രമത്തിലും ഡെയ്‌ലി മിനുട്ടര്‍ എന്ന ഒരു ഓഫീസര്‍ കൂടിയുണ്ടാകും. ഒരു നിരീക്ഷകന്റെ ജോലിയാണ്‌ ഇദ്ദേഹത്തിന്‌. ഓരോ ദിവസവും ആശ്രമത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തിവെക്കലാണ്‌ അദ്ദേഹത്തിന്റെ ജോലി.
ഇങ്ങനെയൊക്കെയാണെങ്കിലും തികച്ചും പ്രാകൃതമായ ഒരു സമൂഹമാണയിരിക്കും സിദ്ധാശ്രമങ്ങള്‍ക്കകത്തുളളത്‌ എന്ന്‌ ധരിക്കരുത്‌. ആധുനിക ലോകത്തുണ്ടാവുന്ന മാറ്റങ്ങളൊക്കെയും സിദ്ധസമൂഹം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്‌. അവയിലെ നന്മകളെ സ്വീകരിക്കുവാനും തിന്മകളെ അകറ്റി നിര്‍ത്താനും അവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. പുസ്‌തകപ്രസാധനത്തിനും ഔഷധ മരുന്ന്‌ വിതരണശാലയിലും കമ്പ്യൂട്ടര്‍ അടക്കമുളള സാങ്കേതികവിദ്യ തന്നെയാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌.
അതുപോലെ സിദ്ധാശ്രമത്തിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നത്‌ കര്‍ശനമായിത്തന്നെ ആശ്രമാധികൃതര്‍ നേരിടും. അച്ചടക്കലംഘനമോ മാന്യമല്ലാത്ത പെരുമാറ്റ രീതികളോ കണ്ടാല്‍ പുറത്താക്കുന്നതടക്കമുളള ശിക്ഷാരീതികളും ഏര്‍പ്പെടുത്താറുണ്ട്‌. സമാജത്തിന്റെ ഗേറ്റ്‌ കടന്ന്‌ പുറത്തെ കുട്ടികളുമായി കളിച്ചതിന്റെ പേരില്‍ ആശ്രമത്തിലെ കുട്ടികളെ പുറത്താക്കിയിട്ടുണ്ട്‌ എന്നും അവരെക്കുറിച്ച്‌ പിന്നീട്‌ ഒരു വിവരവുമുണ്ടായിട്ടില്ലെന്നും ആശ്രമത്തിന്റെ സമീപ വാസികളില്‍ ചിലര്‍ പറഞ്ഞു.
ഏകോദര സഹോദരതത്വം
സിദ്ധ സമാജത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്‌ അവര്‍ പുലര്‍ത്തിപ്പോരുന്ന ഏകോദര സഹോദര തത്വം. താത്വികമായും പ്രായോഗികമായും ഈ തത്വം തങ്ങളുടെ അടിസ്ഥാന പ്രമാണ,ായി അവര്‍ കാത്തുസൂക്‌ഷിക്കുന്നു. മാനവിക ഐക്യത്തിന്റെ കാര്യത്തില്‍ ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച്‌ സിദ്ധസമാജം ഒരു പടി മുന്നുട്ടു നില്‍ക്കുന്നത്‌ ഈ തത്വം വിജയകരമായി പ്രയോഗവത്‌കരിച്ചതിന്റെ പേരിലാണ്‌.
?രാഗ-ദ്വേഷാധി?കള്‍ (സ്‌നേഹവും വെറുപ്പും കൂടുന്നത്‌) കാരണമാണ്‌ ലോകത്ത്‌ അനര്‍്‌ത്ഥങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത്‌ എന്ന്‌ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ??ഞാന്‍??, ??നീ?? വ്യത്യാസം സ്വയം നിര്‍ണ്ണയിക്കുകയും ബന്ധങ്ങളുടെ കാര്യത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന സ്വാര്‍ത്ഥതയുമാണ്‌ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്‌ എന്നും അവിടെ അവിടെ സൂചിപ്പിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധി ബന്ധങ്ങളെ ഇല്ലാതാക്കി ഒരു സാര്‍വ്വ ലൗകിക സമൂഹം കെട്ടിപ്പടുക്കലാണ്‌ എന്ന കണ്ടെത്തലിന്റെ ഫലമാണ്‌ ഈ ഏകോദരസഹോദരതത്വം.
പക്ഷികളെ സംബന്ധിച്ചിടത്തോളം അവ ഈ സ്വാര്‍്‌ത്ഥത കാണിക്കുന്നില്ല. അവ സമത്വത്തിലും സാഹോദര്യത്തിലും ജീവിക്കുന്നത്‌ കൊണ്ട്‌ സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കുന്നു. അവയെ സംബന്ധിച്ചിടത്തോളം ?അമ്മ? എന്ന ഒന്നുണ്ടെങ്കില്‍ എല്ലാവരും അമ്മയാണ്‌. അച്ഛനും മക്കളും രെന്ന വ്യത്യാസം കാണിക്കാത്തത്‌ ്‌കൊണ്ട്‌്‌്‌ എല്ലാവരെയും അവ അച്ഛനും മക്കളുമായി കണക്കാക്കുന്നു. അതായത്‌്‌ ്‌അവ ഒരു ഏകോദരസഹോദരതത്വമാണ്‌ യഥാര്‌ത്ഥത്തില്‍ ഉള്‍ക്കൊളളുന്നത്‌്‌.
സമാനമായ ഒരു സാമൂഹ്യാന്തരീക്ഷമാണ്‌ മനുഷ്യനും വേണ്ടത്‌്‌. എല്ലാവരെയും ഒരേ പോലെ കാണാനും ആര്‍ക്കും അധികം സ്‌നേഹമോ ലാളനയോ നല്‍കാതിരിക്കാനും കഴിയണം. മോക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മോചനം എന്നാണ്‌. ബന്ധങ്ങളില്‍ നിന്നുളള മോചനവും കൂടിയാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌. സിദ്ധാശ്രമങ്ങളിലെ കൂട്ടുകുടുംബ ജീവിതത്തില്‍ ആരാണ്‌ അച്ഛനെന്നോ മകനെന്നോ തിരിച്ചറിയാതിരിക്കാന്‍ ആശ്രമത്തിലെ അന്തേവാസികളെ പരസ്‌പരം കൈമാറുന്ന പതിവ്‌ തുടര്‍ന്നു പോരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്‌.

സ്‌ത്രീ സ്വാതന്ത്ര്യം

ജീവന്‍ എന്നത്‌ ലിംഗഭേദമില്ലാത്ത ഒന്നായത്‌ കൊണ്ട്‌ അത്‌ സ്ഥിതി ചെയ്യുന്ന ദേഹത്തിന്‌ എന്തെങ്കിലും പ്രത്യേകതയുള്ളതായി സിദ്ധസമാജം കരുതുന്നില്ല. സിദ്ധവിദ്യാപ്രയോഗത്തിലോ മറ്റോ ഒരു വിവേചനവും കാണിക്കാതെ സ്‌ത്രീപുരുഷന്‍മാര്‍ ഒരുമിച്ചാണ്‌ ജപം ചെയ്യുന്നത്‌. അതേ സമയം അവരോട്‌ സമൂഹം കാണിക്കുന്ന വിവേചനങ്ങളെ എതിര്‍ക്കുകയും അവരുടെ ശാരീരികം പ്രത്യേകതകള്‍ അനുസരിച്ച്‌ ചില മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുകയും ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ആര്‍ത്തവവുമായി ബന്ധപ്പെട്ടാണ്‌ ആത്മീയമായും സാമൂഹികമായും സ്‌ത്രീ ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നത്‌. ആര്‍ത്തവനാളുകള്‍ കഴിഞ്ഞ്‌ തീണ്ടിക്കുളി നടത്താതെ ആരാധനകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നതാണ്‌ മിക്കവാറും മതങ്ങളുടെയും നിയമം അത്തരക്കാരികളെ മാറ്റിനിര്‍ത്തുന്ന പതിവുണ്ട്‌. രക്തമാണ്‌ ദോഷമെങ്കില്‍ അത്‌ ജഡത്തിനകത്താകുമ്പോഴും ദോഷമാണെന്നാണ്‌ പരമഹംസരുടെ പക്ഷം. ആര്‍ത്തവദിവസങ്ങളില്‍ ജപം നടത്തുന്നതിനോ മറ്റുള്ളവരോടൊപ്പം കഴിഞ്ഞുകൂടുന്നതിനോ സിദ്ധസമാജത്തില്‍ വിലക്കുകളൊന്നുമില്ല.എന്നാല്‍ പ്രസ്‌തുത ദിവസങ്ങളില്‍ കുളിക്കണമെന്ന്‌ സമാജവും പറയുന്നുണ്ട്‌.
തീണ്ടിയാല്‍ ശുദ്ധമാകാന്‍ വേണ്ടി ഗംഗ തുടങ്ങിയ നദികളിലും ചിറ, കുളങ്ങളിലും മറ്റും മുങ്ങിക്കുളിക്കുന്നത്‌ അസംബന്ധമാണ്‌. ഇങ്ങനെ സാധിക്കാത്തവര്‍ക്ക്‌ ചെമ്പുകമോതിരം കഴിച്ച്‌ കുടയല്‍ തുടങ്ങിയ ക്രിയകളും മറ്റും നടത്തി ശുദ്ധമാക്കുന്നതും തീരെ നിഷിദ്ധമാണ്‌. തീണ്ടല്‍ മാറാനായി `മാറ്റ്‌` വാങ്ങിക്കുളിക്കുന്ന ആചാരത്തെയും അദ്ദേഹം എതിര്‍ത്തു.
വിധവാ വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും തള്ളിക്കളയണമെന്നും അവര്‍ക്കും മറ്റുസ്‌ത്രീതകളുടെ പദവി തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു  .ഇണയെ തെരഞ്ഞെടുക്കുന്നതില്‍ പുരുഷനുള്ള സ്വാതന്ത്ര്യം തന്നെ സ്‌ത്രീക്കും നല്‍കണമെന്നും അദ്ദേഹം പാടെ എതിര്‍ത്തു.
സ്‌ത്രീകളെ കുടുംബത്തിലും സമൂഹത്തിലും രണ്ടാം തരമായി കാണുന്ന പ്രവണതയെയും അദ്ദേഹം എതിര്‍ത്തു. അഭിമാനക്കുറവാണെന്ന്‌ ധരിച്ച്‌ സ്‌ത്രീകളെ സദസ്സുകളിലും മറ്റും കൂടെ കൊണ്ടു പോകാന്‍ മടി കാണിച്ചിരുന്ന ബന്ധുക്കളുടെ നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു.
പകല്‍ സമയത്ത്‌ പരസ്യമായി നടക്കുന്ന ആത്മീയ സദസ്സുകളിലേക്കും #ി#ാഷ്‌ട്രീയ സദസ്സുകളിലേക്കും സ്‌ത്രീകളെ പോകാന്‍ അനുവദിക്കാതിരുന്നതിനെയും അദ്ദേഹം എതിര്‍ത്തു. സ്‌ത്രീകളെ അങ്ങാടികളിലേക്കും മറ്റും കൂലി പ്രവൃത്തികള്‍ക്കും കെട്ടുകള്‍ ചുമക്കുന്നതിനും മറ്റുമായി വിട്ടു കൊടുത്ത്‌ അവരില്‍ തെമ്മാടിത്തരങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കുന്നതും അത്‌ പ്രോത്സാഹിപ്പിക്കുന്നതും തെറ്റും നീചപ്രവര്‍ത്തിയുമാണെന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌.
ക്ഷേത്രങ്ങളിലെ ദാസിയാട്ട സമ്പ്രദായം അവസാനിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം മലയാളികളേക്കാള്‍ ഇതരസംസ്ഥാനങ്ങളിലെ സ്‌ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കാനിടയാക്കി.
ഇങ്ങനെ സ്‌ത്രീ സ്വാതന്ത്രയത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ സിദ്ധസമൂഹത്തെയും അതോടൊപ്പം പൊതുസമൂഹത്തെയും വളരെയധികം സ്വാധീനിച്ചിരുന്നു.
അനാചാരങ്ങള്‍ക്കെതിരെ


ജീവന്‍ തന്നെയാണ്‌ ഈശ്വരന്‍ എന്ന കണ്ടെത്തലിലൂടെ നിലവിലുള്ള മുഴുവന്‍ ആരാധനാരീതികളെയും ആചാരങ്ങളെയും തകിടം മറിക്കുകയാണ്‌ ശിവാനന്ദപരഹംസര്‍ ചെയ്‌തത്‌. അത്തരം വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്നും ആചാരങ്ങള്‍ അനാചാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ആചാരങ്ങള്‍ ഈശ്വരസേവയാണെന്ന വിശ്വാസം തള്ളിക്കളഞ്ഞു കൊണ്ട്‌ അവര്‍ക്കെതിരെ ശക്തമായ ബോധവത്‌കരണം അദ്ദേഹം നടത്തി. ഓരോ ആചാരങ്ങളയും താത്വികമായും പ്രായോഗികമായും വിശകലനം ചെയ്‌തുകൊണ്ട്‌ അവയിലെ വൈരുദ്ധ്യങ്ങളെയും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌.

ഏകാദശി വ്രതം
ഒരു തരത്തലുളള വ്രതങ്ങളും സിദ്ധസമാജത്തിനില്ല. തന്നുള്ളില്‍ കൂടി ദശേന്ദ്രിയങ്ങളിലൂടെ പുറത്തേക്കു വ്യാപിക്കുന്ന ശക്തിയെ തന്നുളളില്‍ത്തന്നെ നിര്‍ത്തുന്നതാണ്‌ ഏകാദശി വ്രതം എന്നാണ്‌ അദ്ദഹത്തിന്റെ പക്ഷം. കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി തുടങ്ങിയവയിലൂടെ അറിയുന്ന കാര്യങ്ങളും വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം തുടങ്ങിയവയുടെ പ്രവൃത്തിയെ അറിയുന്നതുമായ മനഃശക്തിയെ തന്നില്‍ തന്നെ ഒന്നാക്കി നിര്‍ത്തുന്നതാണ്‌ ഏകാദശിവ്രതം.

സന്ധ്യാപൂജ
പ്രദോഷമെന്നാല്‍ ദശേന്ദ്രിയങ്ങള്‍ വഴിയായി തന്റെ ശക്തി സത്വ, രജസ്‌, തമോ ഗുണങ്ങളായി പുറത്തിനുളളില്‍ വ്യാപിക്കുന്നതിനെ മുന്‍പറഞ്ഞ മൂന്നു ഗുണങ്ങളോടുകൂടി ചേര്‍ത്ത്‌ ആന്തര്യത്തില്‍ ജീവനായ ശിവനോടു കൂടി ഐക്യപ്പെടുന്നതിനെയാണ്‌. അത്‌കൊണ്ട്‌ ഇപ്പോള്‍ കാണുന്ന സന്ധ്യാപൂജ വൃഥാവിലാണ്‌.
ശിവരാത്രി വ്രതം
ബാഹ്യത്തിങ്കല്‍ നിന്നു മൂന്നു വിധമായി മായയില്‍ പ്രകാശിച്ച്‌ പ്രകാശത്തെ ആന്തരയമായിരിക്കുന്ന ശിവസായ ജീവനോട്‌ ഏകീകരിപ്പിക്കുന്നതാണ്‌ ശിവരാത്രി വ്രതം എന്നു പറയുന്നത്‌. അല്ലാതെ പ്രത്യേകമായ ദിവസങ്ങളില്‍ നടത്തേണ്ട ഒന്നല്ല.

പ്രാണപ്രതിഷ്‌ഠ
പ്രാണപ്രതിഷ്‌ഠയെന്നാല്‍ തന്നുളളില്‍ സ്ഥിതിചെയ്യുന്ന ജ്യോതിസ്സായ പ്രാണനെ ബല്‌പ്പെടുത്തുന്നതാണ്‌.

പൂജകളും വഴിപാടുകളും
എല്ലാതരത്തിലുളള പൂജകളും വഴിപാടുകളും അനാചാരങ്ങളാണ്‌. യഥാര്‍ത്ഥ ഈശ്വരനെ കണ്ടെത്താതെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മാത്രമാണ്‌. അവക്കു വേണ്ടി ചെലവഴിക്കുന്ന പണവും വൃഥാവിലാണ്‌.

വിവാഹം
വിവാഹത്തിനും യാതൊരു തരത്തിലുളള ചടങ്ങുകളും സ്വാമികള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. രണ്ട്‌ പേര്‍ പരസ്‌പരം ഇഷ്‌ടപ്പെട്ടാല്‍ രണ്ട്‌ പൂമാലകള്‍ പ്രതീകാത്മകമായി പരസ്‌പരം കഴുത്തിലണിഞ്ഞ്‌ സ്വീകരിക്കുക. അതാണ്‌ വിവാഹം. താലികെട്ടോ ചെറുപ്പത്തില്‍ നടക്കുന്ന താലികെട്ടു കല്ല്യാണമോ അദ്ദേഹം അംഗീകരിക്കുന്നില്ല.

ശവസംസ്‌കാരം
നിലവിലുളള ശവസംസ്‌കാര രീതികളെയും അദ്ദേഹം എതിര്‍ക്കുന്നു. പുലബലി, മാറ്റ്‌ കുളി തുടങ്ങിയ ആചാരങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിട്ടുണ്ട്‌.
ജാത്യാചാരങ്ങള്‍
ജാതി, അയിത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ എല്ലാം അനാചാരങ്ങളായിത്തന്നെ ശിവാനന്ദപരമഹംസര്‍ കണ്ടു. ജാതി വ്യവസ്ഥയെ എങ്ങനെയാണ്‌ താത്വികമായി നേരിട്ടത്‌ എന്ന്‌ `ജാതി' എന്ന അദ്ധ്യാത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌.``ജാതിക്രമങ്ങള്‍ ദുരഭിമാനം നിമിത്തം ധനതിരാന്ധന്‍മാര്‍ ഉണ്ടാക്കിയതാണ്‌'' എന്നാണ്‌ അദ്ദേഹം പറയുന്നത്‌.
തൊട്ടുകുളിയെഏറ്റവും കര്‍ശനമായി അദ്ദേഹം വിരോധിച്ചു. അതോടൊപ്പം ചില പ്രത്യേക കര്‍മ്മങ്ങള്‍ക്ക്‌ ഇന്ന ജാതിക്കാര്‍ മാത്രമേ പാടുള്ളൂവെന്ന നിയമങ്ങളെയു#ം അദ്ദേഹം എതിര്‍ത്തു. മരണവീടുമായി ബന്ധപ്പെട്ട്‌ വണ്ണാത്തി ``മാറ്റ്‌ '' എടുത്ത്‌ തളിച്ചു കുളിക്കുന്നത്‌ തെറ്റാണെന്ന്‌ സ്ഥാപിച്ചത്‌ അതിനുദാഹരണമാണ്‌.

എതിര്‍വാദങ്ങള്‍

വിശ്വാസം, സമത്വം, സാഹോദര്യം തുടങ്ങിയവ പല മേഖലകളിലും സിദ്ധസമാജത്തിന്റെ ആശയാദര്‍ശങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നുവെങ്കിലും ചില ന്യൂനതകളും കാണാവുന്നതാണ്‌. തത്വാധിഷ്‌ഠിതമായി രൂപപ്പെട്ട ഒരു സിദ്ധാന്തം എന്ന നിലയില്‍ സാമൂഹ്യ ജീവിതത്തിന്റെ പ്രായോഗിക വശങ്ങളെ പൂര്‍ണ്ണമായും വിലയിരുത്താന്‍ സമാജത്തിനായിട്ടില്ല. 21-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രൂപപ്പെട്ട ഒരു തത്വശാസ്‌ത്രം എന്ന നിലയില്‍ ശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ച്‌ സിദ്ധാന്തങ്ങളെ പരുവപ്പെടുത്താനാവാത്തത്‌ കാരണം ചില ശാസ്‌ത്രീയ തത്വങ്ങളുമായി യോജിച്ചു പോകാത്ത ദര്‍ശനങ്ങളും കണ്ടെത്താം
ഈശ്വരന്റെ സ്ഥാനവുമായി ബന്ധപ്പെട്ടു തന്നെ ഈ വൈരുദ്ധ്യം തുടങ്ങുന്നു. ഈശ്വരന്‍ ഹൃദയത്തിലാണ്‌ വസിക്കുന്നതെന്ന്‌ സിദ്ധവേദം സമര്‍ത്ഥിക്കുന്നുണ്ട്‌. എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ അതു ശിരസ്സിനകത്താണെന്നും പറയുന്നു. മനസ്സ്‌ തന്നെയാണ്‌ ഹൃദയം എന്ന കാഴ്‌ചപ്പാടില്‍ നിന്നാവാം ഇങ്ങനെയൊരു വൈരുദ്ധ്യം വന്നത്‌.
ഭ്രൂദാനവുമായി ബന്ധപ്പെട്ടും ചില വൈരുദ്ധ്യങ്ങളുണ്ട്‌. സിദ്ധവിദ്യ ചെയ്യുന്ന സമയത്ത്‌ ഭ്രൂദാനത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചു വേണം പ്രാണായാമം തുടങ്ങാന്‍ എന്നാണ്‌ നിയമം. സുഷുമ്‌ന കേന്ദ്രീകരിക്കുന്ന ഇടമാണ്‌ ഇവിടം എന്നാണ്‌ സിദ്ധസമാജം പറയുന്നത്‌. പുരികങ്ങള്‍ക്കിടയിലുളള സ്ഥലമാണ്‌ ഭ്രൂദാനം എന്നു കൂടി വിശേഷിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ശാസ്‌ത്രീയമായ അറിവുകളുമായി ഒരു വൈരുദ്ധ്യം കടന്നുവരുന്നുണ്ട്‌.
രാഷ്‌ട്രീയവും സാമൂഹ്യ ജീവിതവുമായും ബന്ധപ്പെട്ടുളള ചില കാഴ്‌ചപ്പാടുകള്‍ പൊതുസമൂഹത്തിന്‌ അംഗീകരിക്കാവുന്ന തരത്തിലുളളതല്ല. രാഷ്‌ട്രീയം പാടേ ഉപേക്ഷിക്കണം എന്നാണ്‌ സിദ്ധസമാജം പറയുന്നത്‌. സിദ്ധാശ്രമത്തില്‍ അന്തേവാസിയാകുമ്പോള്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയിലും അംഗമല്ല എന്നു തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. രാഷ്‌ട്രീയം മനുഷ്യനെ പരസ്‌പരം കലഹിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ്‌ ഇവരുടെ കാഴ്‌ചപ്പാട്‌. സിദ്ധാശ്രമവാസികള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെങ്കിലും ആരും വോട്ടുചെയ്യാനോ മത്സരിക്കാനോ പോവാറില്ല. രാഷ്‌ട്രീയം ആശ്രമങ്ങളിലോ സിദ്ധവിദ്യ പ്രവര്‍ത്തിച്ച്‌ പുറത്തു ജീവിക്കുന്നവര്‍ക്കിടയിലോ അനുവദനീയമല്ല.
പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങളിലോ നാട്ടുകൂട്ടങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും പ്രത്യേകനിര്‍ദ്ദേശമുണ്ട്‌. കോടതികളില്‍ സാക്ഷി പറയാന്‍ പാടില്ലെന്നും സമാജത്തിന്റെ നിര്‍ദ്ദേശമുണ്ട്‌. അരാഷ്‌ട്രീയം വളര്‍ത്തുന്ന ഇത്തരം വീക്ഷണങ്ങള്‍ക്കു പകരമായി ഒരു ബദല്‍ രാഷ്‌ട്രീയമോ ഭരണസംവിധാനമോ സമാജം നിര്‍ദ്ദേശിക്കുന്നില്ല.
ആചാരങ്ങള്‍ തീരെ പാടില്ലെന്ന്‌ പറയുമ്പോഴും ചിലത്‌ അവര്‍ നടപ്പിലാക്കുന്നുണ്ട്‌. വ്യക്തികള്‍ക്ക്‌ യാതൊരു പ്രാധാന്യവും നല്‍കുന്നില്ല എന്നാണ്‌ സമാജത്തിന്റെ വാദമെങ്കിലും സമാജസ്ഥാപകന്‌ പതിവില്‍ക്കവിഞ്ഞ ചില സ്ഥാനങ്ങള്‍ അംഗീകരിച്ചു കൊടുക്കാനും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുവാനും അവര്‍ മുതിരുന്നത്‌ ഒരു വിഗ്രഹാരാധനയുടെ പ്രതീതി ഉയര്‍ത്തുന്നതാണ്‌. ശിവാനന്ദ പരമഹംസരുടെ ശവകുടീരം ഒരു വലിയ കെട്ടിടത്തിന്റെ ഉയരത്തില്‍ കെട്ടിപ്പൊക്കിയതും വൈരുദ്ധ്യമുയര്‍ത്തുന്നതാണ്‌.
ചാവടിയന്തിരങ്ങളെയും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ആചാരങ്ങളെയു സമാജം എതിര്‍ക്കുന്നുവെങ്കിലും ജപ സമയത്ത്‌ മരിക്കുന്നവരെ സമാധി കെട്ടി ഇരുത്തുന്നതിന്‌ സ്വന്തമായ ചില രീതികള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ആറടി സമചതുരത്തിലുളള കുഴിയെടുത്ത്‌ അതില്‍ വാതില്‍ സ്ഥാനം മാത്രം വെച്ച്‌ ചുറ്റും കല്ലുകെട്ടിയാണ്‌ അടക്കേണ്ടത്‌ എന്നും, അതിനുമേല്‍ വില്വം, തുളസി തുടങ്ങിയവയുടെ ഇലകള്‍ നിരത്തേണ്ടതുമാണ്‌ എന്നും പറയുന്നു. കൂടാതെ കുഴയില്‍ ഇരുത്തുന്നതിന്‌ മുമ്പായി ജഢത്തിനു മേലെ നനക്കാത്ത ഭസ്‌മത്തില്‍ പൊതിയണമെന്നും പറയുന്നുണ്ട്‌. (സ്വാമി കല്‌പന 24.9.1988) ഇതും അടിസ്ഥാനതത്വത്തില്‍ നിന്നുളള വ്യതിയാനമായി കാണാം.
വിവാഹവുമായി ബന്ധപ്പെട്ട്‌ യാതൊരു ചടങ്ങും സ്വാമി കല്‌പിച്ചിട്ടില്ലെങ്കിലും അനുയായികള്‍ ചില സ്വന്തം ആചാരങ്ങള്‍ നടത്തുന്നത്‌ കാണാം. സ്വാമിയുടെ ഫോട്ടോയുടെ മുമ്പില്‍ നിന്നാണ്‌ താലി കെട്ടേണ്ടത്‌ എന്ന വിശ്വാസം അടുത്ത കാലത്തായി ഉയര്‍ന്നു വരുന്നുണ്ട്‌.
ഇങ്ങനെ ചില എതിര്‍വാദങ്ങളുണ്ടെങ്കിലും അവയെ തത്വപരമായിത്തന്നെ നേരിടുകയാണ്‌ സിദ്ധസമാജസ്ഥര്‍ ചെയ്യാറുളളത്‌. എങ്കിലും പുതുതായി ഉണ്ടാകുന്ന വ്യതിയാനങ്ങളെ നിരീക്ഷിക്കാന്‍ ആശ്രമാധികൃതര്‍ സദാ ജാഗരൂകരാണ്‌ താനും.

നിഗമനങ്ങള്‍

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തില്‍ നിന്നു കൊണ്ടുള്ള ഒരു ആഗോള നവോത്ഥാനമാണ്‌ സിദ്ധസമാജം ലക്ഷ്യം വെച്ചത്‌.ജീവന്‍ തന്നെയാണ്‌ ഈശ്വരന്‍ എന്ന ഒരൊറ്റ തത്വത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള മതങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ്‌ എന്ന്‌ സമാജസ്ഥാപകന്‍ ശിവാനന്ദ പരമഹംസര്‍ സ്ഥാപിച്ചു. ഋഷിമാരും പൂര്‍വികരും കണ്ടെത്തിയ സത്യം തന്നെയാണ്‌, മറിച്ച്‌ പുതിയ ഒരു മതമല്ല താന്‍ പ്രചരിപ്പിക്കുന്നത്‌ എന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്ത്‌ നിലവിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും ധനാര്‍ത്തിപൂണ്ട ചിലര്‍ ഉണ്ടാക്കിവെച്ചതാണ്‌. പൗരോഹിത്യം എന്ന ഒന്നില്ല.എല്ലാവര്‍ക്കും ഉള്ളത്‌ ഒരേ ജീവനാണ്‌. ജീവചരിത്രം എന്നത്‌ ജീവന്റെ ചരിത്രമാണ്‌.അല്ലാതെ ഒരു വ്യക്തിയുടെ ജീവചരിത്രമല്ല. പലപ്പോഴും വ്യക്തികള്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാക്കപ്പെടുന്നത്‌ അവരുടെ ജീവചരിത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌.അപ്പോഴാണ്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാവുന്നത്‌ എന്നും അദ്ദേഹം സ്ഥാപിച്ചു. ഒരിക്കല്‍ `` സിദ്ധവേദ'' ത്തിന്റെ കൂടെ സ്വന്തം ജീവചരിത്രം കൂടി ഉള്‍പ്പെടുത്തി അച്ചടിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ അന്ന്‌ മലേഷ്യയിലായിരുന്ന സ്വാമി ശിവാനന്ദപരഹംസര്‍ രൂക്ഷമായ ഭാഷയില്‍ അന്നത്തെ സിദ്ധസമാജം ജനറല്‍ പ്രസിഡന്റിന്‌ കത്തെഴുതുകയുണ്ടായി. `` ശിവാനന്ദപരമഹംസര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു ജീവന്‍ ഇല്ല'' എന്നും പ്രസിണ്ടന്റ്‌ സമാജദര്‍ശങ്ങള്‍ പുര്‍ണ്ണമായി മനസ്സിലാക്കാത്തത്‌ കൊണ്ട#ാണ്‌ ഇങ്ങനെ സംഭവിച്ചത്‌ എന്നുമാണ്‌ അദ്ദേഹം എഴുതിയത്‌. വ്യക്തിപൂജയെ ശക്തമായി വിമര്‍ശിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.
സാമൂഹികമായും നിരവധി നവോത്ഥാനങ്ങള്‍ അദ്ദേഹത്തിനു നടത്താനായി.ജാതിവ്യവസ്ഥയെ തകിടം മറിച്ചതും സ്‌ത്രീസ്വാതന്ത്ര്യം പുന:സ്ഥാപിച്ചതുമാണ്‌ ഏറ്റവും പ്രധാനം. ആചാരങ്ങള്‍ പലതും സ്‌ത്രീവിവേചനം ഉശ്‌ക്കൊള്ളുന്നവയായിരുന്നു.
സാമൂഹ്യ ജീവിതത്തിന്റെ എല്ലാമേഘലകളിലും സമത്വം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമാണ്‌ സിദ്ധസമാജം മുന്നോട്ടുവെക്കുന്നത്‌. ആഹാരം, വസ്‌ത്രം, പാര്‍പ്പിടം തുടങ്ങിയവയില്‍ ഈ സമത്വം ഉറപ്പുവരുത്താന്‍ വേണ്ടിയാണ്‌ സിദ്ധാശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടത്‌. ആശ്രമങ്ങള്‍ സിദ്ധാദര്‍ശം ലക്ഷ്യം വെക്കുന്ന ഒരു വലിയ ലോകത്തിന്റെ ഒരു വലിയ ലോകത്തിന്റെ ഒരുകൊച്ചുരൂപ(Microcosms)ങ്ങളാണ്‌.
സ്വതന്ത്രവ്യക്തികളായി കൊണ്ടുതന്നെ സഹകരണത്തോടെയും ബഹുമാനത്തോടെയും എങ്ങനെ ഒരു സാമൂഹ്യജീവിതം നയിക്കാം എന്നും സിദ്ധസമാജം തെളിയിച്ചുകൊടുക്കുന്നു.സംഘര്‍ഷങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒരു സ്വപ്‌നജീവിതം ഭൂമിയില്‍ ത്തന്നെ അനുഭവിക്കുകയാണവര്‍.
സ്വകാര്യസ്വത്ത്‌ ഇല്ലാത്ത ഒരു ലോകമാണ്‌ സിദ്ധസമാജം വിഭാവനം ചെയ്യുന്നത്‌.കാള്‍മാക്‌സ്‌ കൊണ്ടുവന്ന ഒരു സിദ്ധാന്തത്തെയും എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നും സിദ്ധസമാജം കാണിച്ചുകൊടുക്കുന്നു. വിപ്ലവത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്ന ആ ലോകത്ത്‌ സംഘര്‍ഷങ്ങളെ തടയാന്‍ എന്തെങ്കിലും വഴികള്‍ മാക്‌സ്‌ മുന്നോട്ടുവെക്കുന്നില്ല. അതേസമയം സിദ്ധസമൂഹത്തിന്റെ വഴികള്‍ അഹിംസയിലധിഷ്‌ഠിതമാണ്‌.
പരിവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല എന്നാണ്‌ സിദ്ധാസമാജത്തിന്റെ നിലപാട്‌. അത്‌ കൊണ്ട്‌ ആരെയും നിര്‍ബന്ധിച്ച്‌ തങ്ങളുടെ അനുയായിയാക്കുന്നതില്‍ അവര്‍ക്ക്‌ താല്‍പര്യമില്ല. പലപ്പോഴും സമാജത്തില്‍ച്ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തുന്നവരെ നിരുല്‍സാഹപ്പെടുത്തുകയാണ്‌ സമാജം ആദ്യം ചെയ്യാറുള്ളത്‌. കൂടുതല്‍ താല്‍പര്യമാണെങ്കില്‍ പുസ്‌തകങ്ങള്‍ വായിക്കാനും ആശ്രമജീവിതം കണ്ടു മനസ്സിലാക്കാനും പറയും. എല്ലാം അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമെ അംഗത്വം നല്‍കാറുള്ളൂ.
തങ്ങളുടെ വ്യക്തിത്വവും കസാമൂഹ്യജീവിതവും കണ്ടൂമനസ്സിലാക്കി മറ്റുള്ളവര്‍ കടന്നുവരണമെന്ന ചിന്ത സ്വന്തം ആദര്‍ശങ്ങളിലും അതുള്‍ക്കൊള്ളുന്നവരിലും അത്രമേല്‍ വിശ്വാസമുളള ഒരു സംഘത്തിനു മാത്രമെ കഴിയൂ. അത്‌ കൊണ്ടു തന്നെ സാമൂഹ്യ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും തങ്ങളുടെ ആദര്‍ശം മുറുകെപ്പിടിക്കുവാനും അല്‍പ്പം പോലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും അണികള്‍ ശ്രമിക്കുന്നു.
അംഗങ്ങള്‍ തമ്മിലുളള ഐക്യവും എടുത്തു പറയേണ്ട ഒന്നാണ്‌. വെളള വസ്‌ത്രം ഒരു യൂണിഫോം ആയി അവര്‍ കരുതുന്നു. കളങ്കമില്ലാത്ത നിറമാണ്‌ വെളുപ്പ്‌ സമാജത്തിന്റെ ഔദ്യോഗിക നിറമായി സ്വീകരിച്ചത്‌. `സഗ്‌ധി- സപീതി' ഭക്ഷണ രീതിയും ഐക്യത്തിന്റെ എടുത്തു പറയേണ്ട മാതൃകയാണ്‌. കൂടാതെ എല്ലാ സിദ്ധസമാജ വിശ്വാസിളും ആഴ്‌ചയില്‍ ഒരിക്കല്‍ അടുത്തുളള സിദ്ധവിദ്യാകേന്ദ്രത്തിലോ ആസ്രമത്തിലോ ഒത്തു കൂടണമെന്ന ചട്ടവും ഈ ഐക്യം ഊട്ടിയുറപ്പിക്കുന്നതാണ്‌.
പ്രകൃതിപരമായ ജീവിത ദര്‍ശനമാണ്‌ സിദ്ധ സമാജം മുന്നോട്ട്‌ വെക്കുന്നത്‌. സസ്യാഹാരം മാത്രമെ ഭക്ഷിക്കാവൂ എന്നതാണ്‌ നിയമം. പ്രകൃതിക്ക്‌ കോട്ടമുണ്ടാവുന്ന യാതൊന്നും സിദ്ധ സമാജസ്ഥനില്‍ നിന്നുണ്ടാവാന്‍ പാടില്ലെന്നും സമാജം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
സാമൂഹ്യതിന്‍മകള്‍ക്കെതിരെയുളള സമാജത്തിന്റെ പോരാട്ടവും സ്‌റദ്ധേയമാണ്‌. അന്യന്‌ മാത്രമല്ല സ്വന്തം ജീവനും ഉപദ്രവമുണ്ടാകുന്ന യാതൊരു തിന്മയും സമാജസ്ഥന്റെ ഭാഗത്ത്‌ നിന്നുണ്ടാവരുത്‌ എന്ന്‌ നിര്‍ബന്ധമുണ്ട്‌. മനസ്സിനെയും അതുവഴി സ്വന്തം ജീവനു തന്നെയും ഭീഷണിയുയര്‍ത്തുന്ന കളള്‌, പുകവലി, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവ ഒരാദര്‍ശത്തിന്റെ ഭാഗമായിത്തന്നെ ഉപേക്ഷിക്കണം എന്നാണ്‌ സിദ്ധമതം. ഈ ദുശ്ശീലങ്ങളെ സ്വാമിക്ക്‌ `ദക്ഷിണ' കൊടുത്തു വേണം സിദ്ധസമാജത്തില്‍ ചേരാന്‍. ദക്ഷിണ കൊടുത്തവ തിരിച്ചു വാങ്ങാന്‍ പാടില്ല എന്നാണല്ലോ പ്രമാണം. അതിനര്‍ത്ഥം സിദ്ധസമാജത്തിലെ ഒരംഗം പോലും ഇവ ഉപയോഗിക്കുന്നതായി ഉണ്ടാവില്ല എന്നാണ്‌.
സ്‌നേഹിക്കാനോ വെറുക്കാനോ പാടില്ല എന്നാണ്‌ നിയമമെങ്കിലും പരസ്‌പരം ഹൃദയം തുറന്ന്‌ സംസാരിക്കണം എന്ന്‌ സമാജം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. പ്രസവിച്ച്‌ മൂന്നു വര്‍ഷം വരെ കുഞ്ഞിനെ മുലയൂട്ടണമെന്നുമാണ്‌ ചട്ടം. കുട്ടികളെ എല്ലാ വിധ കലാവിദ്യകളും അഭ്യസിപ്പിക്കേണ്ടതും നിര്‍ബന്ധമാണ്‌.
വ്യകതികള്‍ സ്വന്തമായി പാലിക്കേണ്ട ചില ഗുണങ്ങളും സമാജം നിര്‍ദ്ദേശിക്കുന്നു. ധീരതയും ക്ഷമയുമുളളവരായിരിക്കണം സമാജസ്ഥര്‍. ഒരു തരത്തിലും ആര്‍ക്കും അടിമപ്പെടരുത്‌. അടിയന്തിരമായ സാഹചര്യങ്ങളിലല്ലാതെ ആരെയും ഒരു സഹായത്തിനും വിളിക്കരുത്‌. ഏതു ജോലിയും സ്വന്തമായി ചെയ്യാന്‍ പ്രാപ്‌തനായിരിക്കണം. ഒരിക്കലും മടി കാണിക്കരുത്‌. സ്‌ത്രീപുരുഷന്‍മാര്‍ അന്യോന്യം ശൃംഗാര രസങ്ങള്‍ പുറപ്പെടുവിക്കുകയും കണ്ണുകൊണ്ടും മറ്റും ഗോഷ്‌ഠികള്‍ കാണിക്കുകയും ചെയ്യരുത്‌. സ്‌ത്രീകള്‍ പുരുഷന്‍മാരുമായി അഗണ്യതയിലും ധീരതയിലും നയത്തിലും സന്തോഷത്തിലും മാത്രമെ പെരുമാറാവൂ. സത്യം, ന്യായം, മര്യാദ, ഐക്യം, സാധു സംരക്ഷണം, ധര്‍മ്മപരിപാലനം തുടങ്ങിയവക്കു വേണ്ടി യത്‌നിക്കണം. ഒരു ശുദ്ധ വ്യകതിയാവുന്നതിനാവശ്യമായ ഇത്തരം നിരവധി നിര്‍ദ്ദേശങ്ങള്‍ സമാജം മുന്നോട്ടു വെക്കുന്നുണ്ട്‌.
ചുരുക്കത്തില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ആഗോളമാതൃകാസമൂഹമാണ്‌ സിദ്ധസമാജം. ഭാരതീയ തത്വശാസ്‌ത്രങ്ങളെ അടിസ്ഥാനമാക്കി ശിവാനന്ദ പരമഹംസര്‍ രൂപീകരിച്ച പ്രസ്ഥാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണിന്ന്‌. ഹൈന്ദവദര്‍ശനങ്ങളുടെ ആദിമരൂപം അവതരിപ്പിച്ചുകൊണ്ട്‌ പ്രസ്‌തുത മതത്തിന്റെ നിലവിലുളള വ്യതിയാനങ്ങളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം മറ്റുമതവിശ്വാസികളോടും തങ്ങളുടെ ലക്ഷ്യത്തെയും മാര്‍ഗ്ഗത്തെയും കുറിച്ച്‌ ഒരു വിചിന്തനം വേണമെന്നാവശ്യപ്പെടുന്നവയാണ്‌ സമാജത്തിന്റെ തത്വങ്ങള്‍. സര്‍വ്വമതങ്ങളെയും നശിപ്പിച്ച്‌ സത്യം, ന്യായം, മര്യാദ, ഐക്യം, സാധുസംരക്ഷണം, ധര്‍മ്മപരിപാലനം എന്നിവ സ്ഥാപിക്കണമെന്നാവശ്യപ്പെടുമ്പോള്‍ മാനവസാഹോദര്യത്തിനു വേണ്ടിയുളള ഒരു ആഗോള ആത്മീയ പ്രസ്ഥാനമെന്ന സമാജത്തിന്റെ വാദം അംഗീകരിച്ചുകൊടുക്കാന്‍ മതവിശ്വാസമില്ലാത്തവരും തയ്യാറാവും.


ഗ്രന്ഥസൂചി

1. സിദ്ധവേദം
2. കേരളാനാചാരം
3. ലോകക്ഷേമപ്രകാശിക
4. സിദ്ധവിദ്യാര്‍ത്ഥികള്‍ക്കുളള നടപടിക്രമങ്ങള്‍
5. സിദ്ധവിദ്യ
6. ലോകശാന്തിക്കുളള ജീവിതം
7. ജാതി എന്നത്‌്‌ എന്ത്‌്‌്‌
8. സിദ്ധസമാജം
9. ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡീയ ഓഫ്‌ വേള്‍ഢ്‌ റിലീജ്യന്‍സ്‌

അഭിമുഖങ്ങള്‍
1. കൃഷ്‌ണന്‍, സിദ്ധസമാജം ജനറല്‍ സെക്രട്ടറി
2. ധ്രുവന, വടകര സിദ്ധാശ്രമം അന്തേവാസി
3. പ്രശാന്തന്‍, വടകര സിദ്ധാശ്രമം അന്തേവാസി
4. ലെനിന്‍, സിദ്ധവിശ്വാസി, ഡോക്‌ടര്‍, പരിയാരം ആയുര്‍വേദ കോളേജ്‌
5. വിജയന്‍, സിദ്ധവിശ്വാസി
6. നിത്യശ്രീ, സിദ്ധവിശ്വാസി
7. ബാബു വടകര, സാമൂഹ്യപ്രവര്‍ത്തകന്‍
8. മുരളി വടകര, സാമൂഹ്യ പ്രവര്‍ത്തകന്‍

കടപ്പാട്‌
വി. ഇ. ബാലകൃഷ്‌ണന്‍, ഡയറക്‌ടര്‍, ഐ. സി. ജെ.
സി. പി. പ്രജീഷ്‌കുമാര്‍
ബാബു വടകര
മുരളി
വത്സരാജന്‍
നിസാര്‍
നിസാമുദ്ദീന്‍
സഫീറ
അശ്വതി
മറ്റു സുഹൃത്തുക്കള്‍ക്ക്‌....


Comments

  1. വിധവാ വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും തള്ളിക്കളയണമെന്നും അവര്‍ക്കും മറ്റുസ്‌ത്രീതകളുടെ പദവി തന്നെ നല്‍കണമെന്നും അദ്ദേഹം എതിര്‍ത്തിട്ടുണ്ട്‌.ഇണയെ തെരഞ്ഞെടുക്കുന്നതില്‍ പുരുഷനുള്ള സ്വാതന്ത്ര്യം തന്നെ സ്‌ത്രീക്കും നല്‍കണമെന്നും അദ്ദേഹം പാടെ എതിര്‍ത്തു.

    "എതിര്‍ത്തു " എന്ന് പറയുന്നതിനെക്കാളും അദ്ദേഹം അംഗീകരിച്ചു എന്ന് ഉള്ളതല്ലേ?
    "സ്വാമി യുടെ ദിവ്യ സമാധിക്കു ഉയരം കൂടി എന്ന് തോന്നു എങ്കില്‍ ; ചുറ്റും അതിനേക്കാള്‍ ഉയരത്തില്‍ ആശ്രമം വളരുമ്പോള്‍ ഉയരം കുറയുന്നതാണ്."
    നമ്മുടെ ജീവനെ ഉയര്‍ത്തുക. ചിന്തകളെ അല്ല.
    സ്വന്തം ജീവന്‍
    രാധീഷ്.എസ്സ്.
    ഒമാന്‍.

    ReplyDelete
  2. thanks for ur valuable feedback. bhasha paramayi pattiya ashradhayan.

    ReplyDelete
  3. അവിടെ ജനിക്കുന്ന കുട്ടികളുടെ ഗതികേട്

    ReplyDelete

Post a Comment

Popular posts from this blog

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

കവിത -പരിണാമം