കവിത -പരിണാമം

പരിണാമം

ഇന്നലെ
ക്ലാസ്സില്‍ വരാഞ്ഞതിന്‌
കാരണം ചോദിച്ച
അദ്ധ്യാപകനോട്‌
കുട്ടിയുടെ
മറുപടി:
``?''

ഇരച്ചുകയറിയ
അരിശം
വടിയിലൂറുന്നതില്‍
അപകടം മണത്ത കുട്ടി:
``!''

നീട്ടിക്കാണിച്ച
ലീവ്‌ ലെറ്ററില്‍
ഇത്ര മാത്രം:
``[/]''

നട്ടം തിരിഞ്ഞ
അദ്ധ്യാപകനോട്‌
കുട്ടിയുടെ വക
ഇത്ര കൂടിയും:
``.''

അപ്പോഴാണത്രെ
അയാളറിഞ്ഞത്‌
ഭാഷയുടെ
പരിണാമവഴികളില്‍
SMS രീതിയും
ചുരുങ്ങി
കാലം
ചിഹ്നങ്ങളുടെ
പ്രസ്ഥാനത്തിലേക്ക്‌
വഴിമാറിപ്പോയെന്ന്‌

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍