കവിത - ആള്‍ജിബ്രയുടെ പ്രസവം

ആള്‍ജിബ്രയുടെ പ്രസവം

വീര്‍ത്ത ബ്രാക്കറ്റുപൊട്ടി
ജനമദ്ധ്യത്തില്‍
ആള്‍ജിബ്ര പെറ്റു!

ഓമനത്തമുള്ള കുഞ്ഞ്‌!
വടിവൊത്ത സുന്ദരി!

കുറിയും വരയും ചേര്‍ത്തു
മോഹിനിയാക്കാന്
അവള്‍
‍കുഞ്ഞിന്‌ പേരിട്ടു:
'x'

മതനിഷേധമെന്ന്‌
മതവാദികള്‍
യുക്തിഭദ്രമെന്ന്‌
യുക്തിവാദികള്‍.
ബലാത്സംഗമെന്ന്‌
രാഷ്‌ട്രവാദികള്‍
‍വാര്‍ത്താമൂല്യമെന്ന്‌
പത്രവാദികള്‍.

ഉച്ചക്കഞ്ഞിക്ക്‌
എരിവുള്ളകൂട്ടൊരുക്കാന്
‍ചാനല്‍വാദികളും

കുഞ്ഞു ജിബ്ര
വളര്‍ന്നു.
അരയും മുലയും
തുടിച്ചഅവളെത്തേടി
'y'എത്തി

കൊഞ്ചിക്കുഴഞ്ഞും
കെട്ടിപ്പിടിച്ചും
കൂടിക്കലര്‍ന്നും
അവള്‍ ബ്രാക്കറ്റിലായി
വയറുവീര്‍ത്ത്‌
കുഞ്ഞുജീബ്രയും പെറ്റു
'x+y'

Comments

  1. nice...
    I felt it's very deep sence of morality with a modern poetic touch

    ReplyDelete
  2. its very interesting ...and diferent....

    ReplyDelete

Post a Comment

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍