മലയാളിയുടെ പത്രവായനാശീലവും കുറയുന്നു


പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ്‌ സര്‍വ്വേ അനുസരിച്ച്‌ കേരളത്തിലെ പത്രമാധ്യമങ്ങള്‍ക്ക്‌ വായനക്കാരുടെ എണ്ണത്തില്‍ വന്‍ വീഴ്‌ചയാണ്‌ ഉ്‌ണ്ടായിരിക്കുന്നത്‌. പത്രഭീമന്‍മാരെന്നും മുത്തശ്ശിമാരെന്നുമൊക്കെ അറിയപ്പെടുന്ന മലയാള മ്‌നോരമക്കും മാതൃഭൂമിക്കും വന്‍ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇന്ത്യയിലെ പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന ഇവര്‍ക്കൊക്കെ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രദീപിക ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും -ഇംഗ്ലീഷ്‌ പത്രങ്ങള്‍ക്കടക്കം - അവരുടെ ഉണ്ടായിരുന്ന വായനക്കാരെത്തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള 15 ദിനപത്രങ്ങെളുടെ പട്ടികയില്‍ നിന്നുപോലും ഇവര്‍ പുറത്തായിരിക്കുന്നു.
പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ പ്രധാന പത്രങ്ങളുടെ വായനക്കാരുടെ എണ്ണം ഇങ്ങനെയാണ്‌.
മലയാള മനോരമ               1.24 കോടി
മാതൃഭൂമി                         90.94 ലക്ഷം
ദേശാഭിമാനി                     33.06 ലക്ഷം
കേരളകൗമുദി                   13.04 ലക്ഷം
മാധ്യമം                           11.45 ലക്ഷം
മംഗളം                              7,14 ലക്ഷം
ഹിന്ദു                               6.12 ലക്ഷം
കേരള കൗമുദി ഫ്‌ളാഷ്‌        5.28 ലക്ഷം
രാഷ്ട്രദീപിക                      1.56 ലക്ഷം
ഇന്ത്യന്‍ എക്‌സ്‌പ്രസ്‌         4.14 ലക്ഷം



മലയാള മനോരമക്ക്‌ കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.14 ലക്ഷവും മാതൃഭൂമിക്ക്‌്‌്‌്‌ 3 ലക്ഷം വായനക്കാരെയും നഷ്ടമായി
ഒരു കാലത്ത്‌ വായന മരിക്കുകയാണെന്ന വീരവാദത്തിന്‌ ബദലായി പറഞ്ഞിരുന്നത്‌ പത്രങ്ങള്‍ എന്നിട്ടും വളരുന്നുണ്ടല്ലോ എന്നാണ്‌. അതും ഇനി തകരാന്‍ പോകുകയാണ്‌.

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

കവിത -പരിണാമം