''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''

''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''



ബഹിരാകാശത്തെ ടാക്‌സി സ്‌റ്റാന്‍ഡ്‌ 
 ''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''  ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ കളിയാക്കിയേക്കല്ലേ. അതിനുളള സാധ്യത വിദൂരമല്ല. അമേരിക്കയില്‍ സമാനമായൊരു പദ്ധതി നടപ്പാക്കാനുളള ശ്രമത്തിലാണ്‌ ആകാശ ഗതാഗത രംഗത്തെ ഭീമന്‍ കമ്പനിയായ ബോയിംഗ്‌.
സ്‌പെയ്‌സ്‌ അഡ്വഞ്ചേഴ്‌സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനവുമായി ചേര്‍ന്ന്‌ ബഹിരാകാശത്തേക്ക്‌ സ്വകാര്യ റോക്കറ്റുകള്‍ വിക്ഷേപിക്കുവാനുളള ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ കമ്പനി. നാസയുടെ അംഗീകാരത്തോടെയാണ്‌ പദ്ധതി.
ബഹിരാകാശ ടാക്‌സി സിസ്റ്റം എന്നു തന്നെയാണ്‌ ഈ പദ്ധതിക്ക്‌ പേരിട്ടിരിക്കുന്നത്‌. ബഹിരാകാശ യാത്രക്ക്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ആകാശയാനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌ ബോയിംഗ്‌. സ്‌പെയ്‌സ്‌ അഡ്വഞ്ചേഴ്‌സ്‌ ലിമിറ്റഡാവട്ടെ, റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസ്‌ ഉപയോഗിച്ച്‌ ഏഴ്‌ ബഹിരാകാശയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥം വരെയുളള യാത്രകളാണ്‌ തുടക്കത്തില്‍ സംഘടിപ്പിക്കാനിരിക്കുന്നത്‌.
നിലവില്‍ ഇത്തരമൊരു പദ്ധതി അല്‍പ്പം സങ്കീര്‍ണമാണെങ്കിലും അവ പരിഹരിക്കാനുളള ശ്രമം കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌.
ബഹിരാകാശയാത്രയുടെ ചെലവ്‌ കുറക്കാനാണ്‌ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌. സോയൂസില്‍ ഒരു സീറ്റിന്‌ നാല്‌ കോടി ഡോളറാണ്‌ ഈടാക്കിയിരുന്നത്‌. എന്നിരുന്നാലും വില നന്നെ കുറയും എന്ന്‌ അര്‍ഥമില്ലെന്നാണ്‌ ബോയിംഗ്‌ അധികൃതര്‍ പറയുന്നത്‌.
സ്വകാര്യ ബഹിരാകാശയാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറില്‍ നിന്നും പ്രത്യേക ഫണ്ട്‌ അനുവദിച്ചു കിട്ടാനുളള ശ്രമങ്ങളും നടത്തുന്നുണ്ട്‌. തങ്ങളുടെ ബഹിരാകാശയാത്രകള്‍ക്ക്‌ ആവശ്യമായ റോക്കറ്റുകള്‍ നിര്‍മിച്ച്‌ നല്‍കുന്നതിനായി നാസ തിരെഞ്ഞെടുത്ത ഏഴ്‌ കമ്പനികളിലൊന്നാണ്‌ ബോയിംഗ്‌.

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

കവിത -പരിണാമം