ഒരു സ്‌ത്രീയെ എറിഞ്ഞുകൊന്ന ശേഷം താലിബാന്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു




ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ ഒരു സ്‌ത്രീയെ എറിഞ്ഞുകൊല്ലുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ആന്‍ എന്ന ചാനലാണ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.  ഒരു വനിതയെ കണ്ണുമൂടിക്കെട്ടി ഇരുത്തിയ ശേഷം ചുറ്റും നിന്ന്‌ ഏതാനും പേര്‍ കല്ലെറിയുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്‌. അല്‍പ്പ സമയത്തിനകം സ്‌ത്രീ വീഴുന്നതും കാണാം.  മുഖം മൂടിക്കെട്ടിയ മറ്റൊരു സ്‌ത്രീ ഇവരെ കൊണ്ടുപോയി ഇരുത്തുന്നതാണ്‌ ദൃശ്യത്തില്‍ ആദ്യം. തുടര്‍ന്ന്‌ ചുറ്റും കൂടി നില്‍ക്കുന്നവര്‍ കല്ലെറിയുന്നു. മലഞ്ചെരുവിലാണ്‌ സംഭവം നടക്കുന്നത്‌. അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ചാണ്‌ ശിക്ഷ നടപ്പാക്കിയത്‌ എന്നാണ്‌ ചാനല്‍ പറയുന്നത്‌. രണ്ടുമാസം മുമ്പ്‌ എടുത്തതാണ്‌ ദൃശ്യങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. ഒരു താലിബാന്‍ പ്രവര്‍ത്തകനാണ്‌ തങ്ങള്‍ക്ക്‌ ഈ ദൃശ്യങ്ങള്‍ എത്തിച്ചു തന്നതെന്ന്‌ ചാനല്‍ അവകാശപ്പെട്ടു.  അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച്‌ സംശയമുണ്ട്‌. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ എ ബി സി ന്യൂസ്‌ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ തങ്ങളുടെ `ബ്രെയിന്‍ റോസ്‌ ഇന്‍വെസ്റ്റിഗേറ്റ്‌സ്‌' എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്‌തു. അതേസമയം ദൃശ്യങ്ങള്‍ പൂര്‍ണമായും വ്യക്തമാകാത്തതിനാല്‍ ഇവ മുഴുവനായി കാണിക്കാന്‍ ചാനല്‍ തയ്യാറായില്ല.
 for more details
http://www.jihadwatch.org/2010/09/video-surfaces-of-taliban-stoning-woman-in-northwest-pakistan.html
http://www.dailymail.co.uk/news/worldnews/article-1315408/Disturbing-pictures-Taliban-militants-allegedly-stoning-woman-death-Pakistan.html?ito=feeds-newsxml
http://abcnews.go.com/Blotter/video/taliban-stone-woman-death-pakistan-11716202

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

കവിത -പരിണാമം